Sections

പ്രവാസികളേ ഇതിലേ; 3 ലക്ഷം സബ്‌സിഡിയോടൊപ്പം 3 ശതമാനം പലിശയിളവുമായി 30 ലക്ഷം സംരംഭ വായ്പ

Friday, Dec 31, 2021
Reported By Admin
expat

ഇത്രയേറെ ആനുകൂല്യങ്ങളുള്ള ഈ പ്രവാസി സംരംഭകത്വ പദ്ധതി നോര്‍ക്കയാണ് നടപ്പാക്കുന്നത്


നാട്ടില്‍ ഒരു സംരംഭം തുടങ്ങാന്‍ താല്‍പ്പര്യപ്പെടുന്ന പ്രവാസിയാണോ നിങ്ങള്‍? വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയാണു നിങ്ങളെങ്കില്‍ അതിന് വഴിയുണ്ട്. സംരംഭം ആരംഭിക്കാനായി 30 ലക്ഷം രൂപ വരെ വായ്പ കിട്ടും, അതും 15 ശതമാനം മൂലധന സബ്‌സിഡി (പരമാവധി 3 ലക്ഷം) യോടെ. പിന്നെ 3% പലിശ ഇളവ് വേറെയും ലഭിക്കും. ഇത്രയേറെ ആനുകൂല്യങ്ങളുള്ള ഈ പ്രവാസി സംരംഭകത്വ പദ്ധതി നോര്‍ക്കയാണ് നടപ്പാക്കുന്നത്.

മാനദണ്ഡങ്ങള്‍

രണ്ടു വര്‍ഷത്തിലധികം വിദേശത്തു ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് അപേക്ഷിക്കാം.

വായ്പയ്‌ക്കൊപ്പം സംരംഭകത്വ പിന്തുണയും നോര്‍ക്ക നല്‍കുന്നുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ കേരളത്തിലെ 16 ധനകാര്യ സ്ഥാപനങ്ങളുടെ ആറായിരത്തോളം ശാഖകളില്‍ നിന്ന് വായ്പ ലഭിക്കും.

നോര്‍ക്ക പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റസ് (എന്‍.ഡി.പി.ആര്‍.എം) എന്ന ഈ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

തിരിച്ചെത്തിയ പ്രവാസികളുടെ സൊസൈറ്റികള്‍, ട്രസ്റ്റുകള്‍, കമ്പനികള്‍ എന്നിവയ്ക്കും വായ്പ ലഭിക്കും. ചെറുകിട സംരംഭങ്ങള്‍, കൃഷി, വ്യവസായം, കച്ചവട സംരംഭങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് വായ്പ അനുവദിക്കുന്നത്. www.norkaroots.org എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:1800 425 3939 എന്ന നമ്പറില്‍ ബന്ധപ്പെടുക. പ്രോജക്ട് റിപ്പോര്‍ട്ട്, പാസ്‌പോര്‍ട്ട് / വിസ എന്നിവയുടെ പകര്‍പ്പ്, ഫോട്ടോ തുടങ്ങിയവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.