Sections

യുവ സംരംഭകര്‍ക്ക് ധനസഹായത്തിനായി ഇപ്പോള്‍ അപേക്ഷിക്കാം

Friday, Dec 31, 2021
Reported By Admin
entrepreneur

സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്കോ വ്യക്തിഗത ഇന്നവേറ്റേഴ്‌സിനോ പ്രയാസ് ഗ്രാന്റിന് അപേക്ഷിക്കാം

 

സെന്‍ട്രല്‍ സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പിന്റെ നിധി-പ്രയാസ് സ്‌കീമിന് കീഴില്‍ പ്രോട്ടോടൈപ്പ് ലെവല്‍ പ്രോജക്ടുകള്‍ക്ക് കെസ്‌യുഎം അപേക്ഷകള്‍ ക്ഷണിക്കുന്നു. ഡിഎസ്ടി-നിധി നടത്തുന്ന പ്രീ-ഇന്‍ക്യുബേഷന്‍ പ്രോഗ്രാമായ പ്രയാസ്, യുവ ഇന്നൊവേറ്റേഴ്‌സിന് അവരുടെ ആശയങ്ങള്‍ വികസിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്നു.

കാലിക പ്രസക്തമായ പ്രാദേശികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം സൃഷ്ടിക്കുന്നതിന് ഒരു പ്ലാറ്റ്‌ഫോം നല്‍കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രോട്ടോടൈപ്പിംഗ് പിന്തുണ നല്‍കുന്നതിനുളള കാലാവാധി 18 മാസം വരെയാണ.് നൂതന ആശയം പ്രോട്ടോടൈപ്പാക്കി മാറ്റുന്നതിനുള്ള ഗ്രാന്റായി പരമാവധി 10 ലക്ഷം രൂപ അനുവദിക്കും.

ആദ്യ ഘട്ടം മുതല്‍ വാണിജ്യ ഘട്ടം വരെയുള്ള ആശയത്തിന്റെ വികസനത്തിന് പരിചയസമ്പന്നരായ വ്യവസായ വിദഗ്ധരില്‍ നിന്നുള്ള മെന്ററിഗ് ലഭിക്കും. അപേക്ഷകരുടെ കുറഞ്ഞ പ്രായം 18 വയസ്സാണ്. സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്കോ വ്യക്തിഗത ഇന്നവേറ്റേഴ്‌സിനോ പ്രയാസ് ഗ്രാന്റിന് അപേക്ഷിക്കാം.

ടെക്‌നോളജിയിലും സയന്‍സിലും അധിഷ്ഠിതമായ ഫിസിക്കല്‍ പ്രോഡക്ടുകളായിരിക്കണം ആശയങ്ങളും കണ്ടുപിടുത്തങ്ങളും. അപേക്ഷിക്കാനുളള അവസാന തീയതി ജനുവരി 10 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും https://startupmission.kerala.gov.in/nidhiprayaas എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.