- Trending Now:
കണ്ണൂർ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കും പുതിയതായി സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കുമായി നോർക്ക റൂട്ട്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ ജില്ലയിൽ 'നോർക്ക പ്രവാസി ബിസിനസ് കണക്ട് എന്ന പേരിൽ സെപ്റ്റംബർ 24 ന് സൗജന്യ സംരംഭകത്വ ശിൽപശാല സംഘടിപ്പിക്കുന്നു. സ്വന്തമായി സംരംഭം തുടങ്ങുന്നതിനാവശ്യമായ മാർഗ നിർദേശങ്ങൾ, സർക്കാർ പദ്ധതികൾ, വിവിധ വായ്പാ സൗകര്യങ്ങൾ, ലൈസൻസുകൾ നേടേണ്ട വിധം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. താൽപര്യമുള്ളവർ സെപ്റ്റംബർ 15 നകം പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് ഒരു ബാച്ചിൽ പ്രവേശനം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 0471-2770534, 8592958677 നമ്പറുകളിലോ nbfc.coordinator@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ബന്ധപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.