Sections

ഓഗസ്റ്റ് 1 മുതല്‍ പ്രളയ സെസ് ഇല്ല 

Saturday, Jul 31, 2021
Reported By
flood cess

വില കുറയുക ആയിരത്തോളം ഉത്പന്നങ്ങള്‍ക്ക് 

 

പ്രളയത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാനായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രളയ സെസിന്റെ കാലാവധി ഇന്നത്തോടെ അവസാനിക്കുന്നു. 2018ലെ മഹാപ്രളയത്തെ തുടര്‍ന്നുണ്ടായ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി ഏര്‍പ്പെടുത്തിയതാണ് പ്രളയ സെസ്.

2019 ഓഗസ്റ്റ് മാസത്തിലാണ് ഒരു ശതമാനം അധിക നികുതി കേരളത്തിന് മാത്രമായി ഏര്‍പ്പെടുത്തിയത്. കേന്ദ്ര- സംസ്ഥാന ജിഎസ്ടികള്‍ക്ക് പുറമെയായിരുന്നു ഈ ഒരു ശതമാനം നികുതി.കേരളത്തില്‍ വില്‍ക്കുന്ന 12 ശതമാനം, 18 ശതമാനം 28 ശതമാനം ജിഎസ്ടിയുള്ള ആയിരത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ശതമാനവും സ്വര്‍ണം, വെള്ളി എന്നിവയ്ക്ക് കാല്‍ശതമാനവും ആയിരുന്നു പ്രളയ സെസ്. സ്വര്‍ണം, വെള്ളി, ഗൃഹോപകരണങ്ങള്‍ വാഹനങ്ങള്‍, ഇന്‍ഷുറന്‍സ്, റീചാര്‍ജ് തുടങ്ങിയവയ്‌ക്കൊക്കെ നാളെ മുതല്‍ ഈ നികുതി ഈടാക്കാന്‍ പാടില്ല. അതിനാല്‍ തന്നെ ചെറിയ തോതിലുള്ള വിലക്കുറവ് ഉണ്ടാകും. നാളെ മുതല്‍ സാധനങ്ങളുടെ മേല്‍ വ്യാപാരികള്‍ പ്രളയ സെസ് ഈടാക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ ഉറപ്പ് വരുത്തണമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞിരുന്നു.


 
നിലവില്‍ ലഭിക്കുന്ന വിലയില്‍ സാധനത്തിനുള്ള വില, കേന്ദ്ര ജിഎസ്ടി, സംസ്ഥാന പ്രളയ സെസ്, ആകെ വില്‍പ്പന വില എന്നിങ്ങനെ രേഖപ്പെടുത്തുമായിരുന്നു. നാളെ മുതല്‍ ഇതിലെ പ്രളയ സെസ് ഉണ്ടാകില്ല. ഇത് ഉപഭോക്താക്കള്‍ ഉറപ്പ് വരുത്തണമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്.പ്രളയ സെസ് ഒഴിവാക്കി ബില്ലിങ് സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തിയതായി വ്യാപാരികളും അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.