Sections

അപൂർവ നീലക്കുറിഞ്ഞി വസന്തം ഇനി മൂന്നാറിലെ ക്ലബ് മഹീന്ദ്ര റിസോർട്ടിൽ കാണാം

Wednesday, Jul 30, 2025
Reported By Admin
Neelakurinji Blooms at Club Mahindra Munnar in 2025

കൊച്ചി: 12 വർഷത്തിലൊരിക്കൽ മാത്രം വിരിയുന്ന അപൂർവ സസ്യമായ നീലക്കുറിഞ്ഞി പൂക്കൾ വിരിയുന്ന ദൃശ്യങ്ങൾ ഇനി മുന്നാറിലെ ക്ലബ് മഹീന്ദ്ര തോട്ടങ്ങളിലും കാണാം. മുറികളിൽ നിന്നുതന്നെ ആസ്വദിക്കാവുന്ന നീലപ്പുഷ്പങ്ങൾ വിരിയുന്ന കാഴ്ച അതിഥികൾക്ക് അപൂർവമായ അനുഭവം സമ്മാനിക്കുന്നു.

ഇരവികുളം പാർക്കിന് 40 കിലോമീറ്റർ അടുത്തുള്ള മൂന്നാറിലെ ക്ലബ് മഹീന്ദ്ര തോട്ടങ്ങളിൽ ഈ സീസണിൽ നീലകുറിഞ്ഞി വിരിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇരവികുളം നാഷണൽ പാർക്ക്, രാജമല, കൊവിലൂർ, കടവരി തുടങ്ങിയ സ്ഥലങ്ങളിൽ പുഷ്പങ്ങൾ വിരിഞ്ഞു തുടങ്ങി.

2006ൽ കേരള സർക്കാർ സ്ഥാപിച്ച കുറിഞ്ഞിമല സങ്കേതം, ഈ അപൂർവ സസ്യത്തെയും അതിനോടൊപ്പം ഉള്ള പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനായാണ് രൂപീകരിച്ചത്. ഇത് ഇന്ത്യയിലെ രണ്ടാമത്തെ ഫ്ളോറൽ സങ്കേതവുമാണ്.

സമുദ്ര നിരപ്പിൽ നിന്ന് 1500-2500 മീറ്റർ ഉയരത്തിലുള്ള കേരളത്തിലെയും തമിഴ്നാട്ടിലെയും ശോല പുൽമേടുകളിൽ മാത്രം വളരുന്ന നീല കുറിഞ്ഞികൾ വിരിയുന്നത് ഏഴു മുതൽ 15 ദിവസങ്ങൾ മാത്രമാണ്. അതിനാൽ അതിഥികൾക്ക് ഈ ദൃശ്യങ്ങൾ ആസ്വദിക്കാൻ ചുരുങ്ങിയ സമയം മാത്രമേ ലഭിക്കുകയുള്ളൂ. ക്ലബ് മഹീന്ദ്രയിൽ ഹോർട്ടിക്കൾച്ചർ വിഭാഗം വർഷം മുഴുവൻ ഈ ചെടികൾക്കായി അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നുണ്ട്. കാടുകൾക്കിടയിലൂടെ നടത്തുന്ന നേച്ചർ വാക്കുകളും വഴികളിലെ നിർദേശങ്ങളും അതിഥികൾക്ക് ഈ പ്രകൃതി ദൃശ്യത്തെക്കുറിച്ച് കൂടുതൽ അറിയാനും ആസ്വദിക്കാനും സഹായിക്കുന്നു.

2030ലാണ് അടുത്ത വലിയ നീലക്കുറിഞ്ഞി പുഷ്പ വസന്തം പ്രതീക്ഷിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.