Sections

മുത്തൂറ്റ് മിനിയുടെ 300 കോടി രൂപയുടെ എൻസിഡി ഇഷ്യൂവിന് മികച്ച പ്രതികരണം

Thursday, Sep 11, 2025
Reported By Admin
Muthoot Mini NCD Issue Oversubscribed 2.04 Times

കൊച്ചി: രാജ്യത്തെ വിശ്വസനീയമായ എൻബിഎഫ്സികളിൽ ഒന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിൻറെ സുരക്ഷിതവും തിരികെ പണമാക്കി മാറ്റാവുന്നതുമായ എൻസിഡികളുടെ ഇരുപതാമത് ഇഷ്യു പൂർണമായി അപേക്ഷിക്കപ്പെടുകയും അവസാന ദിനത്തിൽ ആകെ ഇഷ്യുവിൻറെ 2.04 മടങ്ങ് അപേക്ഷകൾ ലഭിക്കുകയും ചെയ്തു. 200 കോടി രൂപയുടെ അടിസ്ഥാന മൂല്യവും അധികമായി ലഭിക്കുന്ന 100 കോടി രൂപ വരെ കൈവശം വെക്കാനുള്ള ഗ്രീൻ ഷൂ ഓപ്ഷനുമുള്ള ഈ എൻസിഡികളുടെ വിതരണം 2025 ആഗസ്റ്റ് 18-നാണ് ആരംഭിച്ചത്.

ഈ എൻസിഡിക്ക് 9.00 ശതമാനം മുതൽ 10.50 ശതമാനം വരെയുള്ള ആകർഷകമായ കൂപ്പൺ നിരക്കുകളും 18, 24, 36, 60 മാസ കാലാവധികളുമാണുള്ളത്. 60 മാസ കാലാവധിക്കുള്ള വാർഷികാടിസ്ഥാനത്തിൽ പലിശ നൽകുന്ന (സീരീസ് അഞ്ച്) നിക്ഷേപത്തിനാണ് 10.50 ശതമാനം എന്ന ഏറ്റവും ഉയർന്ന കൂപ്പൺ നിരക്ക്.

സാമ്പത്തിക ബാധ്യതകൾ സമയാസമയങ്ങളിൽ പാലിക്കുന്നതുമായി ബന്ധപ്പെട്ട ഉയർന്ന സുരക്ഷയും കുറഞ്ഞ വായ്പാ നഷ്ട സാധ്യതയും സൂചിപ്പിക്കുന്ന വിധത്തിൽ ഐസിആർഎയുടെ എ (സ്റ്റേബിൾ) റേറ്റിങാണ് ഈ ഇഷ്യുവിനുള്ളത്. തുടർ വായ്പകൾക്കും കടമെടുപ്പുകൾ തിരിച്ചടക്കുന്നതിനും നേരത്തെ തിരിച്ചടക്കുന്നതിനും പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായിരിക്കും ഇഷ്യു വഴി സമാഹരിച്ച തുക വിനിയോഗിക്കുക.

മുത്തൂറ്റ് മിനിയുടെ മികച്ച പ്രകടനത്തിലും വളർച്ചയിലും നിക്ഷേപകർക്കുള്ള ശക്തമായ വിശ്വാസമാണ് എൻസിഡി ഇഷ്യു ഓവർ സബ്സ്ക്രൈബ് ചെയ്യപ്പെട്ടതിലൂടെ ദൃശ്യമാകുന്നതെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. കമ്പനിയുമായി ബന്ധപ്പെട്ട എല്ലാവർക്കും മികച്ച സേവനം പ്രദാനം ചെയ്യുന്നതിൽ പ്രതിജ്ഞാബദ്ധരായി തുടരുമെന്നും ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ആശ്രയിക്കാനാവുന്ന വിശ്വസനീയ സാമ്പത്തിക സേവനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ മികച്ച ബിസിനസ് മാതൃകയിലും അച്ചടക്കത്തോടു കൂടിയ വളർച്ചയിലും നിക്ഷേപകർക്കുള്ള ആത്മവിശ്വാസമാണ് എൻസിഡി ഇഷ്യുവിനോടുള്ള ശക്തമായ പ്രതികരണമെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി ഇ മത്തായി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.