Sections

ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്ത മുഴുവൻ പരമ്പരാഗത മത്സ്യബന്ധന യാനങ്ങളും ലൈസൻസ് പുതുക്കണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ

Tuesday, Jul 25, 2023
Reported By Admin
Fisheries

മത്സ്യബന്ധന യാനങ്ങൾ ലൈസൻസ് പുതുക്കണം


തിരുവനന്തപുരം ജില്ലയിൽ ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്ത മുഴുവൻ പരമ്പരാഗത മത്സ്യബന്ധന യാനങ്ങളും ലൈസൻസ് പുതുക്കണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ. റിയൽ ക്രാഫ്റ്റിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആർ.സി ഓണർമാർ അതത് മത്സ്യഭവനുകളെ സമീപിച്ച് ക്യാൻസലേഷൻ, ട്രാൻസ്ഫർ വിവരങ്ങൾ സമർപ്പിക്കണം. അല്ലാത്തപക്ഷം മത്സ്യബന്ധന യാനങ്ങളിൽ നിന്നും കുടിശിക സഹിതം ലൈസൻസ് ഫീ ഈടാക്കും. ലൈസൻസ് കാലാവധി കഴിഞ്ഞ മുഴുവൻ യാനങ്ങളും ഇംപൗണ്ട് ചെയ്യുന്നതും പിഴ നടപടികൾ സ്വീകരിക്കുന്നതുമായിരിക്കുമെന്ന് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ഓഗസ്റ്റ് അഞ്ചിന് മുൻപായി നടപടികൾ പൂർത്തിയാക്കണം. കുടുതൽ വിവരങ്ങൾക്ക് അതത് മത്സ്യഭവൻ ഓഫീസുകളുമായോ വിഴിഞ്ഞം അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യലായവുമായോ ബന്ധപ്പെടാം. ഫോൺ 8138898480.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.