- Trending Now:
ലോകത്തില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ വിജയഗാഥകള്‍ നമ്മുടെ സംരംഭകത്വ മോഹങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റാറുണ്ട്.ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും ചുറ്റുമുള്ള ലാഭകരമായ അല്ലെങ്കില്‍ വിജയിച്ച ബിസിനസ് സ്ട്രാറ്റജികളിലേക്കും സംരംഭങ്ങളിലേക്കും ശ്രദ്ധിക്കുന്നതും പതിവാണ്.ലോകത്തിലെ തന്നെ ലാഭകരമായ കമ്പനികളിലേറെയും ചൈനയിലും അമേരിക്കയിലുമാണ്.
മലയാളികളുടെ ശീലം ബിസിനസ് ആക്കി; ഇന്ന് കോടികളുടെ മൂല്യമുള്ള കമ്പനി
... Read More
2021ലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ പട്ടികയില്‍ ആദ്യ സ്ഥാനത്താണ് ആപ്പിള്‍.
രണ്ട് ലക്ഷം ഡോളറിലേറെ ആദ്യമായി മൂല്യമെത്തിയ കമ്പനിയാണ് ആപ്പിള്‍. ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള കമ്പനിയും. വരുമാനം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയും. 27450 കോടി ഡോളറാണ് 2020-ല്‍ കമ്പനിയുടെ വരുമാനംതുടക്കത്തില്‍ ആപ്പിള്‍ 1,2 എന്നീ കംപ്യൂട്ടറുകളാണ് കമ്പനി വിപണിയില്‍ എത്തിച്ചിരുന്നത്. പിന്നീട് 80 കളുടെ തുടക്കത്തില്‍ നഷ്ടത്തിലായിരുന്ന കമ്പനി ലേസര്‍ പ്രിന്ററുകളും, പോര്‍ട്ടബ്ള്‍ ഡിവൈസുകളും പവര്‍ബുക്ക്‌സും ഒക്കെ പുറത്തിറക്കി. ഐമാക് അവതരിപ്പിച്ചുകൊണ്ടാണ് ബ്രാന്‍ഡ് പിന്നീട് വിപണി തന്നെ പിടിച്ചടക്കിയത്.
സൗദി അരാംകോയെ വിറപ്പിച്ചു കൊണ്ടാണ് വരുമാനപ്പട്ടികയില്‍ ഒരു പടി കൂടി ആപ്പിള്‍ മുന്നിലേക്ക് എത്തിയത്.അതേസമയം വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ഏറ്റവും വലിയ സ്ഥാപനങ്ങില്‍ ഒന്നാണ് സൗദി അറേബ്യയിലുള്ള അരാംകോ.2019ല്‍ 8820 കോടി ഡോളറായിരുന്നു.ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടുന്ന കമ്പനികളില്‍ ഒന്നാണ് ഇത്.സൗദി അറേബ്യയിലെ പൊതുമേഖലാ പെട്രോളിയം, ഗ്യാസ് കമ്പനിയാണ് സൗദി അരാംകോ അല്ലെങ്കില്‍ സൗദി അറേബ്യന്‍ ഓയില്‍ കമ്പനി.2020 വരെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയും.
നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനിയെ കുറിച്ച് പരാതി നല്‍കേണ്ടത് എവിടെ...?... Read More
വരുമാനത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത് സോഫ്റ്റ് ബാങ്ക് ഗ്രൂപ്പാണ്.വരുമാനത്തിലും ലാഭത്തിലും മുന്നില്‍ നില്‍ക്കുന്ന മറ്റൊരു സ്ഥാപനമാണ് ബാങ്ക് ഓഫ് ചൈന എന്നറിയപ്പെടുന്ന ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന. 12220 കോടി ഡോളറാണ് വരുമാനം .കോര്‍പ്പറേറ്റ് വായ്പകള്‍, വ്യക്തിഗത വായ്പകള്‍,അസറ്റ് മാനേജ്‌മെന്റ് സേവനങ്ങള്‍ കമ്പനി നടത്തുന്നു.ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനികളില്‍ ഒന്നാണ് .ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്ന്.ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനികളില്‍ പ്രധാനി കൂടിയാണ് ബാങ്ക് ഓഫ് ചൈന.
ആര്‍ട്ടിസ് Vs ന്യുമറിക്ക്: ഏതാണ് മികച്ച യുപിഎസ്?- ന്യൂ ടു ദി ബ്ലോക്ക്... Read More
കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ എന്നിവ നിര്‍മ്മിക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ടെക്‌നോളജി കമ്പനിയായ മൈക്രോസോഫ്റ്റ് ആണ് ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന മറ്റൊരു കമ്പനി.
ബെര്‍ക്ക്ഷിയര്‍ ഹാത്ത്വെ,ആല്‍ഫബെറ്റ്,അഗ്രിക്കള്‍ച്ചറല്‍ ബാങ്ക് ഓഫ് ചൈന,ഫെയ്‌സ്ബുക്ക് തുടങ്ങിയ വമ്പന്‍മാരും വരുമാന കാര്യത്തില്‍ പിന്നിലല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.