- Trending Now:
തിരുവനന്തപുരം: 'മിൽമയുടെ സ്വാതന്ത്ര്യദിന സമ്മാനം' എന്ന പേരിൽ വാട്സ്ആപ്പിൽ പ്രചരിക്കുന്ന സന്ദേശം / ലിങ്ക് വ്യാജമാണെന്ന് മിൽമ അധികൃതർ അറിയിച്ചു. ഇത്തരം വ്യാജസന്ദേശങ്ങളാൽ കബളിക്കപ്പെടാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
ഇത്തരം വ്യാജ ലിങ്ക്/സന്ദേശത്തിനെതിരെ മിൽമ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
46 വർഷത്തെ പാരമ്പര്യമുള്ള മിൽമയുടെ പ്രശസ്തിക്കും വിശ്വാസ്യതയ്ക്കും കളങ്കമുണ്ടാക്കുന്ന രീതിയിൽ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശം/ലിങ്ക് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യാൻ നിയമനടപടി സ്വീകരിക്കുമെന്ന് മിൽമ അറിയിച്ചു. ഇത് സംബന്ധിച്ച പരാതി മിൽമ അധികൃതർ പോലീസിന് കൈമാറിയിട്ടുണ്ട്.
കുറച്ചു മാസങ്ങൾക്ക് മുൻപ് 'മിൽമ വാർഷികാഘോഷ സമ്മാനം' എന്ന പേരിൽ സമാനമായ ഒരു വ്യാജ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. പിന്നീട് മിൽമ സ്വീകരിച്ച നിയമപരമായ നടപടികളെ തുടർന്ന് അത് നീക്കം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.