Sections

രക്ഷാബന്ധനിൽ സാഹോദര്യ ബന്ധത്തിൻറെ ആഘോഷവുമായി മിയാ ബൈ തനിഷ്‌ക് 'ഷെയ്ഡ്‌സ് ഓഫ് ഭായ്' അവതരിപ്പിക്കുന്നു

Monday, Aug 28, 2023
Reported By Admin
Raksha Bandhan

കൊച്ചി: രക്ഷാ ബന്ധൻ വേളയിൽ ഇന്ത്യയിലെ ഏറ്റവും ഫാഷനബിൾ ജുവല്ലറി ബ്രാൻഡുകളിൽ ഒന്നായ മിയാ ബൈ തനിഷ്ക് കാലാതീതമായ സാഹോദര്യ ബന്ധം ആഘോഷി ക്കുവാൻ അവസരമൊരുക്കുന്നു. സാഹോദര്യ സ്നേഹത്തിൻറെ ആഘോഷത്തിനായി ബ്രാൻഡ് സുന്ദരമായ സിൽവർ രാഖി ശേഖരമായ ഷെയ്ഡ്സ് ഓഫ് രാഖി പുറത്തിറക്കി.

എല്ലാ സഹോദരങ്ങൾക്കും ഹൃദയപൂർവ്വമുള്ള ആലിംഗനമായി അനുഭവപ്പെടുന്ന മനോഹരമായ ശേഖരമാണ് ഷെയ്ഡ്സ് ഓഫ് ഭായ്. വ്യത്യസ്ഥരായ സഹോദരൻമാർക്കുള്ള വിവിധ രാഖികളാണ് മനോഹരമായ ഈ ശേഖരത്തിൽ ഉള്ളത്. വൈവിധ്യമാർന്ന രീതിയിൽ പ്രയോജനപ്പെടുത്താനും സഹോദര സ്നേഹം ഹൃദയത്തോടടുത്ത് പ്രതിഷ്ഠിക്കാനാവും വിധവും ഈ രാഖികൾ പെൻഡൻറുകളായും മാറ്റാവുന്നതാണ്. സഹോദരൻമാർ ഇല്ലാത്തവർക്കായി സഹോദരീ സ്നേഹം തുളുമ്പുന്ന വിധത്തിൽ പ്രത്യേകമായി തയ്യാറാക്കിയ സഹോദരിമാർക്കുള്ള രാഖികളുമുണ്ട്. മിയയുടെ ക്വീൻ സിസ്റ്റർ രാഖി സഹോദരിയുമായുള്ള ആത്മബന്ധം ആഘോഷിക്കാനുള്ളതാണ്.

മിയ ബൈ തനിഷ്കിൻറെ രാഖികൾ വാൽസല്യത്തിൻറെ നൂലുകൾ എന്നതിലൂപരി അതിരുകളില്ലാത്ത സ്നേഹത്തിൻറെ പ്രതീകം കൂടിയായി വളരുകയാണ്. ഈ വർഷം ബ്രാൻഡ് കസ്റ്റമൈസബിൾ രാഖികൾ കൂടി അവതരിപ്പിക്കുന്നുണ്ട്. രാഖികളിൽ ചിത്രങ്ങൾ പതിപ്പിക്കാൻ അതു അവസരം നൽകും. വീട്ടിലിരുന്നു തന്നെയോ അടുത്തുള്ള മിയ സ്റ്റോർ സന്ദർശിച്ചോ രാഖി പേഴ്സണലൈസ് ചെയ്യാം. സഹോദരങ്ങളുടെ ചിത്രം ജീവനക്കാർക്കു കൈമാറി അതു സിൽവർ രാഖിയിൽ പതിപ്പിക്കാം.

മിയയെ സംബന്ധിച്ച് രക്ഷാ ബന്ധൻ ഉൽസവ കാലത്തിൻറെ ആരംഭമാണെന്ന് മിയ ബൈ തനിഷ്ക് ബിസിനസ് മേധാവി ശ്യാമള രമണൻ പറഞ്ഞു. സമ്മാനങ്ങൾ നൽകുന്നതിന്, പ്രത്യേകിച്ച് ഫാഷനബിളും പോക്കറ്റിനിണങ്ങുന്നവയും ആകർഷകവും മൂല്യമുള്ളതുമായവ തെരഞ്ഞെടുക്കുമ്പോൾ എപ്പോഴും മിയയാണ് പരിഗണിക്കുന്നത്. രക്ഷാ ബന്ധൻ അത്തരത്തിൽ സമ്മാനത്തിൻറേതായ ഒരു അവസരമാണ്. വർഷം മുഴുവൻ അണിയാവുന്ന പെൻഡൻറ് ആയി ഈ രാഖികൾ ഇരട്ട മൂല്യം നൽകുന്നു എന്നതാണ് അതിൻറെ ഏറ്റവും മികച്ച സവിശേഷതയെന്നും ശ്യാമള രമണൻ പറഞ്ഞു.

മിയ ബൈ തനിഷ്കിൻറെ 925 സ്റ്റെർലിങ് സിൽവർ രാഖി ശേഖരത്തിലെ രാഖികൾക്ക് 1499 രൂപ മുതലാണ് വില.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.