Sections

ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ബൂട്ട് ലോകകപ്പ് വേദിയിലേക്ക്, പിന്നില്‍ മലയാളികള്‍

Friday, Nov 11, 2022
Reported By admin
boot

കൊച്ചിയില്‍ നിന്ന് ദോഹ തുറമുഖത്തെത്തിയ ബൂട്ട് കത്താറയിലേയ്ക്ക് അയയ്ക്കും

 

ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ബൂട്ടിനുള്ള ഗിന്നസ് റെക്കോര്‍ഡ് ഖത്തറിന് ലഭിച്ചാല്‍, അറിഞ്ഞിരിക്കേണ്ട ഒന്നുണ്ട്. ഇത് നിര്‍മ്മിച്ചത് ഒരു കൂട്ടം മലയാളികളാണ്. ഫൈബര്‍, ലെതര്‍, റെക്‌സിന്‍, ഫോം ഷീറ്റ്, അക്രിലിക് ഷീറ്റ് എന്നിവയുള്‍പ്പെടെ ഗിന്നസ് ടീമിന്റെ അംഗീകാരം ലഭിക്കുന്നതിന് ഫുട്‌ബോള്‍ ബൂട്ടുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അതേ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 

2022 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴ് മാസമെടുത്തായിരുന്നു നിര്‍മ്മാണം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമയായ കലാകാരനും ക്യൂറേറ്ററുമായ എം ദിലീപാണ് ബൂട്ട് ഡിസൈന്‍ ചെയ്തത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുറാന്‍, ഏറ്റവും വലിയ മാര്‍ക്കര്‍ പേന, സൈക്കിള്‍, സാനിറ്റൈസര്‍, സ്‌ക്രൂഡ്രൈവര്‍ തുടങ്ങിയവയും ഡിസൈന്‍ ചെയ്തത് ഇദ്ദേഹമാണ്.

നവംബര്‍ 14ന് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ ബൂട്ട് അനാച്ഛാദനം ചെയ്യും. കത്താറ പബ്ലിക് ഡിപ്ലോമസിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണലാണ് ബൂട്ടിന്റെ ഷിപ്പിംഗടക്കമുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൊച്ചിയില്‍ നിന്ന് ദോഹ തുറമുഖത്തെത്തിയ ബൂട്ട് കത്താറയിലേയ്ക്ക് അയയ്ക്കും. 

കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ മുസഫര്‍ അഹമ്മദിന്റെ സാന്നിധ്യത്തില്‍ ഈ കൂറ്റന്‍ ബൂട്ട്, ഒക്ടോബറില്‍ കോഴിക്കോട് പ്രദര്‍ശിപ്പിച്ചിരുന്നു. 2022 നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ദോഹയിലാണ് ലോകകപ്പ് നടക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.