Sections

മലബാർ ഗോൾഡ് & ഡയമണ്ട്‌സിൻറെ ബ്രാൻഡ് അംബാസിഡറായി എം എസ് ധോണി

Wednesday, Jul 29, 2026
Reported By Admin
Malabar Gold & Diamonds Appoints MS Dhoni as Brand Ambassador

കൊച്ചി: മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണിയെ നിയമിച്ചു.

മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ഓരോ ഘട്ടത്തിലും ഉത്തരവാദിത്ത രീതികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായാണ് എം.എസ് ധോണി കമ്പനിയുടെ ബ്രാൻഡ് അംബാസഡറായത്. ഉപഭോക്താക്കൾ ആഭരണങ്ങൾ വാങ്ങുന്നത് പൂർണ്ണ വിശ്വാസത്തോടും ഉത്തരവാദിത്തത്തോടും കൂടിയായിരിക്കണമെന്ന ബ്രാൻഡിൻറെ നിലപാടാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്.

എം.എസ് ധോണിയുമായുള്ള സഹകരണത്തിലൂടെ ടിവി, പത്രം, ഡിജിറ്റൽ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, റേഡിയോ, സിനിമ, ഔട്ട്-ഓഫ്-ഹോം മീഡിയ, കമ്പനിയുടെ സ്വന്തം പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ആഗോള തലത്തിലുള്ള 450 ലേറെ മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമുകൾക്കായി വൻതോതിലുള്ള പ്രചാരണ പരിപാടികളാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആഭരണങ്ങൾ വാങ്ങുമ്പോൾ മികച്ച ഡിസൈനുകൾക്ക് പുറമെ സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും പ്രാധാന്യം നൽകുന്ന പുതിയ ഉപഭോക്തൃ സംസ്കാരം ശക്തിപ്പെടുത്തുകയാണ് എം എസ് ധോണിയുമായുള്ള സഹകരണത്തിലൂടെ മലബാർ ഗോൾഡ് & ഡയമണ്ട്സ് ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.