Sections

അക്ഷയതൃതീയയിൽ റെക്കോർഡ് വിൽപ്പനയുമായി മലബാർ ഗോൾഡ് & ഡയമണ്ട്‌സ്

Friday, Apr 24, 2026
Reported By Admin
Malabar Gold Records Record Akshaya Tritiya Sales

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പും റെസ്പോൺസിബിൾ ജ്വല്ലറിയുമായ മലബാർ ഗോൾഡ് & ഡയമണ്ട്സ് അക്ഷയതൃതീയയിൽ എക്കാലത്തെയും ഏറ്റവും ഉയർന്ന വിൽപ്പന കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആഗോള വിൽപ്പനയിൽ 53 ശതമാനം വളർച്ചയാണ് മലബാർ ഗോൾഡ് & ഡയമണ്ട്സ് കൈവരിച്ചത്. അക്ഷയതൃതീയയിലെ ആകെ വിറ്റുവരവ് 2,646 കോടി രൂപയിലെത്തി. ഇതിൽ ഇന്ത്യൻ വിപണിയിലെ വിൽപ്പനയിൽ 71 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര വിപണികളിൽ 22 ശതമാനം വളർച്ചയും രേഖപ്പെടുത്തി. എല്ലാ വിപണികളിലും മലബാർ ഗോൾഡ് & ഡയമണ്ട്സ് നടത്തിക്കൊണ്ടിരിക്കുന്ന കുതിപ്പിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അക്ഷയതൃതീയ വളരെ സുപ്രധാനമായ അവസരമാണെന്നും ഈ വർഷത്തെ പ്രകടനം ഉപഭോക്താക്കൾക്ക് ഞങ്ങളിലുള്ള വിശ്വാസത്തെയും വിപണിയിലെ ഡിമാന്റിനെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു. റെസ്പോൺസിബിൾ ജ്വല്ലറി എന്ന നിലയിൽ ഉപഭോക്താക്കൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസമാണ് ഈ വളർച്ചയുടെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹ പർച്ചേസുകൾക്കൊപ്പം യുവ ആഭരണ പ്രേമികളുടെയും പുതിയ ഉപഭോക്താക്കളുടെയും പങ്കാളിത്തം വഴി 1.25 ലക്ഷത്തിലധികം ആളുകളാണ് ഇത്തവണത്തെ അക്ഷയതൃതീയയിൽ മലബാർ ഗോൾഡ് & ഡയമണ്ട്സിൽ നിന്ന് ആഭരണങ്ങൾ വാങ്ങാനായി എത്തിയത്. ഡയമണ്ടുകൾ പതിപ്പിച്ച ആഭരണങ്ങളുടെ വിൽപ്പനയിൽ 45 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. പുതിയ ഡിസൈനുകൾക്കും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കും ലഭിക്കുന്ന വലിയ സ്വീകാര്യതയാണ് ഇത് വ്യക്തമാക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.