Sections

നൈറ്റ് ഷോപ്പിങ്ങും നോൺസ്റ്റോപ്പ് ഷോപ്പിങ്ങുമായി ലുലു മാൾ

Wednesday, Jul 05, 2023
Reported By admin
lulu

കേരളത്തിലാദ്യമായാണ് എആർ സാങ്കേതിക വിദ്യ ഷോപ്പിംഗിലേയ്ക്കും ഉപയോഗപ്പെടുത്തുന്നത്


രാത്രികാല ഷോപ്പിംഗ് പ്രോത്സാഹിപ്പിയ്ക്കാൻ വിപുലമായ ക്രമീകരണവുമായി കേരളത്തിലെ ഏറ്റവും വലിയ മാളായ തിരുവനന്തപുരം ലുലു മാൾ. ആദ്യ വർഷത്തിൽ നിന്ന് വ്യത്യസ്തമായി നൈറ്റ് ഷോപ്പിംഗും, നോൺ സ്റ്റോപ്പ് ഷോപ്പിംഗും ഒരുമിച്ച് സംഘടിപ്പിച്ചാണ് ഈ ചുവടുവെയ്പ്. ഇതിൻറെ ഭാഗമായി ജൂലൈ ആറാം തീയതി രാവിലെ മുതൽ ഒൻപതാം തീയതി രാത്രിവരെ തുടർച്ചയായി മാൾ തുറന്ന് പ്രവർത്തിയ്ക്കും. നൈറ്റ് ഷോപ്പിംങ് പ്രോത്സാഹിപ്പിയ്ക്കാൻ നാല് ദിവസവും മാളിലെ എല്ലാ ഷോപ്പുകളിലും അൻപത് ശതമാനം ഇളവ് ഉപഭോക്താക്കൾക്ക് നൽകുമെന്ന് ലുലു മാൾ അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര ബ്രാൻഡുകൾക്കടക്കം 500ലധികം ബ്രാൻഡുകളാണ് നൈറ്റ് ഷോപ്പിംഗിൽ വലിയ ഇളവുകൾ നൽകുന്നത്.

ഇളവുകളറിയാൻ AR ബിൽ ബോർഡ്

ജൂലൈ   6 മുതൽ 9 വരെയുള്ള ദിവസങ്ങളിലെ നൈറ്റ് ഷോപ്പിംങ് സമയം, ഇളവുകളുടെ വിവരങ്ങൾ എന്നിവയറിയാൻ ഓഗ്മെൻറഡ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബിൽബോർഡും തയ്യാറാക്കി. കേരളത്തിലാദ്യമായാണ് എആർ സാങ്കേതിക വിദ്യ ഷോപ്പിംഗിലേയ്ക്കും ഉപയോഗപ്പെടുത്തുന്നത്. ബിൽ ബോർഡിലെ ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് നൈറ്റ് ഷോപ്പിംഗിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ തത്സമയം മനസിലാക്കാൻ സാധിയ്ക്കും.

മാളിലെ ഗ്രാൻഡ് എട്രിയത്തിൽ നടന്ന ചടങ്ങിലാണ് ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, റീജിയണൽ മാനേജർ അനൂപ് വർഗ്ഗീസ്, ലുലു മാൾ ജനറൽ മാനേജർ ഷെറീഫ് കെ.കെ, ലുലു റീട്ടെയ്ൽ ജനറൽ മാനേജർ രാജേഷ് ഇ.വി, ബയിംഗ് മാനേജർ റഫീഖ് സി.എ, ലുലു ഫൺടൂറ മാനേജർ എബിസൺ സക്കറിയാസ് തുടങ്ങിയവർ ചേർന്ന് എആർ ബിൽബോർഡ് പുറത്തിറക്കി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.