Sections

അര്‍ദ്ധ രാത്രിയില്‍  ഷോപ്പിങ്ങിന്  പോയാലോ ? | Shopping in mid night

Wednesday, Jul 06, 2022
Reported By MANU KILIMANOOR

സംസ്ഥാനത്തെ ആദ്യ നൈറ്റ്-ഷോപ്പിംങ്ങിന് മോഡല്‍ അവതരിപ്പിക്കുകയാണ് ലുലു മാള്‍

 

ഉറങ്ങാത്ത നഗരം എന്ന കീര്‍ത്തി നേടാനായുള്ള ശ്രമങ്ങളിലാണ്  തിരുവനന്തപുരം.ഇതിന്റെ  ഭാഗമായി പ്രമുഖ ഷോപ്പിംഗ് മാള്‍ പരീക്ഷണാടിസ്ഥാനത്തില്‍ 'മിഡ്നൈറ്റ് ഷോപ്പിംഗ്' അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.തലസ്ഥാനത്തെ ആദ്യ നൈറ്റ്-ഷോപ്പിംഗ് മോഡല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജൂലൈ 6 മുതല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍.

ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍, നൈറ്റ് ലൈഫ് സജീവവും ഊര്‍ജ്ജസ്വലവുമായി നിലനിര്‍ത്തുന്നതിനായി 'മിഡ്നൈറ്റ് ഷോപ്പിംഗ്' എന്ന ആശയം അവതരിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ഷോപ്പിംഗ് മാളാണ്.  സ്ത്രീകള്‍ക്ക് 'രാത്രി യാത്ര സുരക്ഷിതമല്ല' എന്ന പരമ്പരാഗത ചിന്തകളെ പൊളിച്ചത്തെഴുതാനും മിഡ്നൈറ്റ് ഷോപ്പിംഗ് സഹായകമാകും.

'സമാധാനപരമായ അന്തരീക്ഷത്തില്‍ അര്‍ദ്ധരാത്രി ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ഉദ്ദേശം പരീക്ഷണാടിസ്ഥാനത്തില്‍ ഞങ്ങള്‍ ഇത് ഒരു ദിവസത്തേക്ക് അവതരിപ്പിക്കും, കൂടുതല്‍ ദിവസത്തേക്ക് ഇത് പരീക്ഷിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. തുടക്കത്തില്‍ ഒരുപാട് തടസ്സങ്ങളും പോരായ്മകളും ഉണ്ടായേക്കാമെന്ന് ഞങ്ങള്‍ക്കറിയാം. എന്നിരുന്നാലും, ഈ വശങ്ങളെല്ലാം ഞങ്ങള്‍ പഠിക്കുകയും ഭാവിയില്‍ ഇത് ഘട്ടം ഘട്ടമായി എങ്ങനെ അവതരിപ്പിക്കാമെന്ന് നോക്കുകയും ചെയ്യും,' ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷദാനന്ദന്‍ പറഞ്ഞു.

''രാത്രിയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ മഫ്തിയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ലഭ്യമാക്കുന്ന സുരക്ഷാ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. അര്‍ദ്ധരാത്രി ഷോപ്പിംഗ് സമയത്ത് തുറന്ന ഡബിള്‍ ഡെക്കര്‍ ബസിനൊപ്പം കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. കൂടാതെ ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തലസ്ഥാനം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അര്‍ദ്ധരാത്രി ഷോപ്പിംഗ് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് പിന്തുണ നല്‍കി. ജൂലൈ 6 അര്‍ദ്ധരാത്രി 11.59 മുതല്‍ ജൂലൈ 7 പുലര്‍ച്ചെ വരെ 24 മണിക്കൂര്‍ തുടര്‍ച്ചയായ ഷോപ്പിംഗിനായി ലുലു മാള്‍ ഉപഭോക്താക്കള്‍ക്കായി തുറന്നിരിക്കും.അര്‍ദ്ധരാത്രി ഷോപ്പിംഗ് സമയ സ്ലോട്ടില്‍ ലുലു ഷോപ്പുകളിലും മാളിലെ മറ്റ് റീട്ടെയില്‍ ഷോപ്പുകളിലും 500-ലധികം ബ്രാന്‍ഡുകള്‍ക്ക് 50 ശതമാനം കിഴിവ് ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.