Sections

ലക്കി ബില്‍ മൊബൈല്‍ ആപ്പ് ഭാഗ്യം കൊണ്ടുവന്നിട്ടും ദാരിദ്ര്യക്കണക്കുമായി ജിഎസ്ടി വകുപ്പ്

Thursday, Dec 08, 2022
Reported By MANU KILIMANOOR

സമ്മാനത്തുകയായ 10 ലക്ഷം രൂപയ്ക്കു വേണ്ടി നടന്നു മടുത്ത് വിജയി

നികുതി വെട്ടിപ്പു തടയാന്‍ ബില്ലുകള്‍ ചോദിച്ചു വാങ്ങുന്നതു പ്രോത്സാഹിപ്പിക്കാന്‍ ചരക്ക്, സേവന നികുതി വകുപ്പ് ഏര്‍പ്പെടുത്തിയ ലക്കി ബില്‍ മൊബൈല്‍ ആപ്പിന്റെ ആദ്യത്തെ പ്രതിമാസ നറുക്കെടുപ്പ് ഭാഗ്യം കൊണ്ടുവന്നെങ്കിലും കാശ് ചോദിച്ചപ്പോള്‍ ദാരിദ്ര്യക്കണക്കുമായി ജിഎസ്ടി വകുപ്പ്.കിളിമാനൂര്‍ സാജി ആശുപത്രിക്കു സമീപം ചിത്തിരയില്‍ പി.സുനില്‍ കുമാര്‍ സമ്മാനത്തുകയായ 10 ലക്ഷം രൂപയ്ക്കു വേണ്ടി 2 മാസമായി ജിഎസ്ടി വകുപ്പിനെ ബന്ധപ്പെടുകയാണ്. ട്രഷറിയില്‍ പണം ഇല്ലെന്നും ഉണ്ടാകുമ്പോള്‍ അറിയിക്കാമെന്നുമാണു മറുപടി.

സുനില്‍ കുമാര്‍ തിരുവനന്തപുരത്തെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്നു ഷോപ്പിങ് നടത്തിയതിന്റെ ബില്‍ ആണ് ആപ് വഴി നല്‍കിയത്. സെപ്റ്റംബര്‍ 5ന് ആയിരുന്നു നറുക്കെടുപ്പ്. സമ്മാനം അടിച്ചതായി പിറ്റേന്ന് അറിയിച്ചു. 7ന് പ്രതങ്ങളില്‍ സര്‍ക്കാര്‍ പരസ്യവും നല്‍കി. 30 ദിവസത്തിനകം സമ്മാനത്തുക നല്‍കുമെന്നാണ് അറിയിച്ചത്.ഇതിനൊപ്പം ഒക്ടോബര്‍ ആദ്യ വാരം 25 ലക്ഷം രൂപയുടെ ലക്കി ബംപര്‍ നറുക്കെടുപ്പ് നടത്തുമെന്നും ജിഎസ്ടി വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഈ നറുക്കെടുപ്പോ, ഒക്ടോബറിലെ പ്രതിമാസ നറുക്കെടുപ്പോ നടന്നതായി വിവരമില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.