Sections

നിരക്കു കുറഞ്ഞ വൈദ്യുതി ലഭ്യമാക്കുക ലക്ഷ്യം: മന്ത്രി കെ കൃഷ്ണൻകുട്ടി

Wednesday, Jun 28, 2023
Reported By Admin
Anert

അനെർട്ടും വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിച്ച കിക്ക് ഓഫ് വർക് ഷോപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു


ചെലവും നിരക്കും കുറഞ്ഞ വൈദ്യുതി പൊതുജനങ്ങൾക്ക് നൽകാൻ കേരളത്തിന് കഴിയണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. സുസ്ഥിര ഊർജ പ്രവർത്തനങ്ങൾക്കുള്ള ഗവേഷണത്തിനായി അനെർട്ടും വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിച്ച കിക്ക് ഓഫ് വർക് ഷോപ്പ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചെലവു കുറഞ്ഞ വൈദ്യുതി ലഭ്യമാക്കുന്നതിലൂടെ മാത്രമേ വ്യവസായ വളർച്ചയും തൊഴിലവസരങ്ങളും വർധിക്കുകയുള്ളു. ചെലവ് കുറഞ്ഞ വൈദ്യുതി എന്ന നിലയിൽ ജലവൈദ്യുത പദ്ധതികളെയാണ് നമ്മുടെ സംസ്ഥാനം കൂടുതൽ ആശ്രയിക്കുന്നത്. എന്നാൽ മൂവായിരം ടി എം സി വെള്ളം ലഭിക്കുന്ന കേരളത്തിൽ ജലസേചനം, കൃഷി, കുടിവെളളം, വൈദ്യുതി എന്നിവക്കെല്ലാവയി 300 ടി എം സി വെള്ളമാണ് കേരളം ഉപയോഗിക്കുന്നത്. ചെറുകിട വൈദ്യുത പദ്ധതികളുൾപ്പെടെ കമ്മീഷൻ ചെയ്ത് വൈദ്യുത ഉൽപ്പാദനം വർധിപ്പിക്കണം. ജലവിഭവം വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താത്ത സംസ്ഥാനങ്ങളുടെ ജലം മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്ന രീതിയിലുള്ള കേന്ദ്രഗവൺമെന്റ് നയവും കേരളം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 26 ലക്ഷം ഹെക്ടർ കൃഷി ഭൂമിയുള്ള കേരളത്തിൽ മൂന്ന് ലക്ഷം കൃഷി ഭൂമിയിലാണ് ജലസേചനം നടത്തുന്നത്. സോളാർ പമ്പുകൾ വ്യാപകമാക്കി ജലസേചനം വ്യാപകമാക്കുന്നതിലൂടെ കാർഷിക വിഭവങ്ങളുടെ ഉൽപ്പാദനം വർധിക്കും. ഇതിനായി കുസും പദ്ധതി വ്യാപകമാക്കും. പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളടക്കം പരമാവധി ഉപയോഗപ്പെടുത്തി സ്റ്റോറേജ് സംവിധാനമടക്കം നടപ്പിലാക്കുന്നതിനുള്ള നടപടികളാണ് നിലവിൽ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, ആസൂത്രണ ബോർഡ് അംഗം രവിരാമൻ, ഇ എം സി ഡയറക്ടർ ആർ ഹരികുമാർ, അനെർട്ട് സി ഇ ഒ നരേന്ദ്രനാഥ് വെലൂരി, ഭരത് ജയ്രാജ്, സന്ധ്യ സുന്ദരരാഘവൻ, ധിമോൺ സൂബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.