Sections

സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സർക്കാർ സബ്സിഡിയോട് കൂടി പരമാവധി 50ലക്ഷം രൂപ വരെ വായ്പ

Wednesday, Oct 11, 2023
Reported By Admin
self employment Loan

കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ എന്റെ ഗ്രാമം, പി.എം.ഇ.ജി.പി എന്നീ വായ്പാ പദ്ധതികൾ പ്രകാരം സംരംഭകർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സർക്കാർ സബ്സിഡിയോട് കൂടി പരമാവധി 50ലക്ഷം രൂപ വരെ വായ്പ നൽകുന്നു. ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് മൊത്തം പദ്ധതി ചെലവിന്റെ 25% ശതമാനവും, പിന്നോക്ക വിഭാഗക്കാർക്കും സ്ത്രീകൾക്കും 35% ശതമാനവും, പട്ടിക ജാതി പട്ടിക വർഗ്ഗക്കാർക്കും തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കും 40% ശതമാനവും സബ്സിഡി ലഭിക്കുന്നതാണ്. ഉല്പാദന -സേവന മേഖലകളിൽ വ്യവസായ യൂണിറ്റുകൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ആഫീസുമായി നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടാവുന്നതാണ്. ഫോൺ നം.: 0468 2362070. ഇ.മെയിൽ : popta@kkvib.org.



സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.