Sections

ബിസിനസ് വിപുലീകരിക്കണോ? 6 വര്‍ഷത്തെ തിരിച്ചടവ് കാലാവധി, പലിശ വെറും 6 ശതമാനം മാത്രം, വായ്പ കേരള സര്‍ക്കാരിന്റെ ഈ സ്ഥാപനം നല്‍കും

Saturday, Nov 06, 2021
Reported By Ambu Senan
KSBCDC

സര്‍ക്കാര്‍ അംഗീകരിച്ച പിന്നോക്ക വിഭങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ആര്‍ക്കും ഈ വായ്പ ലഭിക്കും

 

നിലവിലുള്ള ബിസിനസ് സംരംഭം വളര്‍ത്തണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ അതിന് ഒറ്റയടിക്ക് എടുക്കാനുള്ള തുക ആയിരിക്കാം പലരുടെയും പ്രശ്നം. ബാങ്കില്‍ നിന്ന് ബിസിനസ് വായ്പ എടുക്കാമെന്ന് വെച്ചാല്‍ അതിനെല്ലാം ഉയര്‍ന്ന പലിശനിരക്കും കുറഞ്ഞ തിരിച്ചടവ് കാലാവധിയും ആയിരിക്കുമെന്നതിനാല്‍ ചെറുകിട-ഇടത്തരം സംരംഭകര്‍ ആ വായ്പ എടുക്കാന്‍ മടിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി സ്‌കീമുകള്‍ കുറഞ്ഞ പലിശ നിരക്കിലും കൂടിയ തിരിച്ചടവ് കാലാവധിയിലും നല്‍കുന്നുണ്ട്. അത്തരത്തിലൊരു സ്‌കീമാണ് കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കാന്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ അംഗീകരിച്ച പിന്നോക്ക വിഭങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ആര്‍ക്കും ഈ വായ്പ ലഭിക്കും.

വായ്പയുടെ വിശദാംശങ്ങള്‍ ചുവടെ 

•    നിലവിലുള്ള സംരംഭങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന്  5 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക.
•    6%മാണ് വാര്‍ഷിക പലിശ നിരക്ക്.
•    പ്രായപരിധി : 18-55
•    കുടുംബ വാര്‍ഷിക വരുമാന പരിധി
•    ഒബിസി - 3 ലക്ഷം രൂപയില്‍ താഴെ
•    മതന്യൂനപക്ഷം
- ഗ്രാമം - 98,000 രൂപ വരെ
- നഗരം - 1,20,000 രൂപ വരെ
•    ഉയര്‍ന്ന വരുമാനമുള്ള മതന്യൂനപക്ഷ വിഭാഗം, അതായത് 6 ലക്ഷം വരെ വരുമാനമുള്ള പുരുഷന്മാര്‍ക്ക് 8% നിരക്കിലും സ്ത്രീകള്‍ക്ക് 6% നിരക്കിലും വായ്പ ലഭിക്കും.
• കോര്‍പ്പറേഷനില്‍ നിന്ന് സ്വയം തൊഴില്‍ വായ്പ എടുത്തിട്ടുള്ളവര്‍ക്കും വായ്പ ലഭിക്കും. നിലവിലുള്ള  വായ്പ യുടെ തിരിച്ചടവ് പൂര്‍ത്തിയായിട്ടില്ലെങ്കില്‍ മുതല്‍(Principal Amount) ഇനത്തില്‍ തിരിച്ചടച്ച തുക വായ്പയായി ലഭിക്കും

തിരിച്ചടവ് കാലാവധി - 72 മാസം വരെയാണ് അതായത് 6 വര്‍ഷം.

വായ്പയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.ksbcdc.com/index.php സന്ദര്‍ശിക്കുക.

2019-20 സാമ്പത്തിക വര്‍ഷം 6,435 പേരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളായത്. അവരുടെ പേര് വിവരങ്ങളും ലഭിച്ച തുകയും പരിശോധിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.   


https://www.ksbcdc.com/images/nbcfdc_20.pdf


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.