- Trending Now:
പാലക്കാട്: 2023-24 സംരംഭക വർഷം 2.0 ന്റെ ഭാഗമായി വ്യവസായ വകുപ്പും കോട്ടായി ഗ്രാമപഞ്ചായത്തും സംയുക്തമായി സംരംഭകർക്കായി ലോൺ-ലൈസൻസ്-സബ്സിഡി മേള സംഘടിപ്പിച്ചു. പുതിയ സ്വയം തൊഴിൽ സംരംഭങ്ങൾ, പ്രോജക്ടുകൾ, മൈക്രോ എന്റർപ്രൈസസ് സ്ഥാപിക്കുന്നതിലൂടെ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി പ്രകാരം കോട്ടായി എസ്.ബി.ഐ ബാങ്കിൽ നിന്ന് മൂന്ന് പേർക്ക് പി.എം.ഇ.ജി.പി ലോൺ അനുമതി പത്രം കൈമാറി. പത്തിരിപ്പാല ബാങ്ക് ഓഫ് ബറോഡ, തേങ്കുറിശ്ശി കനറാ ബാങ്ക്, കോട്ടായി എസ്.ബി.ഐ, കോട്ടായി കനറാ ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് നാല് പേർക്ക് പി.എം.എഫ്.എം.ഇ പദ്ധതി ലോൺ അനുമതി പത്രവും രണ്ട് പേർക്ക് സുവിധ ലോൺ അനുമതി പത്രവും പഞ്ചായത്ത് ലൈസൻസ്, കെ-സ്വിഫ്റ്റ് അക്നോളജ്മെന്റ് സർട്ടിഫിക്കറ്റ്, ഉദ്യം രജിസ്ട്രേഷൻ, എഫ്.എസ്.എസ്.എ.ഐ, പാക്കർ ലൈസൻസ് എന്നിവയും സംരംഭകർക്ക് നൽകി. ഒരു കുടുംബം ഒരു സംരംഭം പദ്ധതിയിൽ പുതിയ അപേക്ഷ സ്വീകരിക്കുകയും ചെയ്തു.
കോട്ടായി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് ഉദ്ഘാടനം ചെയ്തു. കോട്ടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ആർ അനിത അധ്യക്ഷയായി. വാർഡംഗം മിനി മോൾ, കോട്ടായി എസ്.ബി.ഐ ബാങ്ക് മാനേജർ പി.എസ് ലത, കോട്ടായി കേരള ബാങ്ക് മാനേജർ എ. ലാൽപുരി, കോട്ടായി സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതിനിധി ശ്യാം പ്രകാശ്, കുഴൽമന്ദം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ പി. ദീപ, കോട്ടായി ഗ്രാമപഞ്ചായത്ത് സംരംഭകത്വ വികസന എക്സിക്യൂട്ടീവ് എ. അശുവിൻ എന്നിവർ സംസാരിച്ചു.
'സ്റ്റാർട്ട് അപ് ഉത്പാദക സംരംഭ സഹായ പദ്ധതി'യിൽ ധനസഹായം നൽകുന്നു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.