Sections

ഔട്ടര്‍ റിങ് റോഡ് : കല്ലിടല്‍ ഇന്നു തുടങ്ങും

Friday, Dec 09, 2022
Reported By MANU KILIMANOOR

തിരുവനന്തപുരം ജില്ലയിലെ വികസന പുരോഗതിയില്‍ നാഴിക കല്ല് ആകുംഎന്ന ചൂണ്ടി കാണിക്കപ്പെടുന്ന ഒന്നാണ് റിംഗ് റോഡ്

നിര്‍ദിഷ്ട വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡിനായി അതിര്‍ത്തി അടയാളപ്പെടുത്തുന്ന പ്രാഥമിക ജോലികള്‍ തുടങ്ങി. വ്യാഴാഴ്ച വിഴിഞ്ഞം ഭാഗത്ത് തലക്കോട് ഭാഗത്താണ് ആദ്യം പോയിന്റുകള്‍ അടയാളപ്പെടുത്തിയത്. വെള്ളിയാഴ്ച കല്ലിട്ടു തുടങ്ങും.ഭോപ്പാല്‍ ഹൈവേ എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്റ് എന്ന സ്ഥാപനമാണ് കല്ലിടുന്നത്. കിറ്റ്‌കോയെ മാറ്റിയാണ് ഭോപ്പാല്‍ ഏജന്‍സിയെ ദേശീയപാത അതോറിറ്റി ഏല്‍പ്പിച്ചത്. രണ്ടുമാസം കാലാവധിയാണ് ഏജന്‍സിക്ക് നല്‍കിയിരിക്കുന്നത്. 2.25 കോടി രൂപയുടെതാണ് കരാര്‍. കാലാവസ്ഥ പ്രതികൂലമായാല്‍ കല്ലിടല്‍ നീളുമെന്ന് ഏജന്‍സി, ദേശീയപാത അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിലെ വികസന പുരോഗതിയില്‍ നാഴിക കല്ല് ആകുംഎന്ന ചൂണ്ടി കാണിക്കപ്പെടുന്ന ഒന്നാണ് റിംഗ് റോഡ്.റോഡ് കടന്ന് പോകുന്നതിന് സമാന്തരമായി വന്‍ പദ്ധതികളാണ് ആസൂത്രണം ചെയ്യപ്പെട്ട് വരുന്നത്.ഇത് റോഡ് കടന്ന് പോകുന്ന മേഖലയിലെ ജനങ്ങള്‍ക്ക് വണ്‍ നേട്ടമാകും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.അതിനാല്‍ തന്നെ റിംഗ് റോഡിനോട് ആദ്യം ഉണ്ടായിരുന്ന ജനങ്ങളുടെ എതിര്‍പ്പ് ഇപ്പോള്‍ കുറഞ്ഞിട്ടുമുണ്ട്.

അതിനിടെ നാലുവരിപ്പാതയ്ക്കായി സ്ഥലം ഏറ്റെടുക്കാനുള്ള രണ്ടാംഘട്ട വിജ്ഞാപനവും പുറത്തിറക്കി. വിഴിഞ്ഞം, വിളപ്പില്‍ വില്ലേജുകളിലെ ഏറ്റെടുക്കുന്ന ഭൂമിയുടെ വിവരങ്ങളാണ് പുറത്തിറക്കിയത്. 23 ഹെക്ടറാണ് രണ്ടാംഘട്ട വിജ്ഞാപനപ്രകാരം ഏറ്റെടുക്കുക.ആദ്യഘട്ടത്തില്‍ 324.75 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനമാണ് ഇറങ്ങിയത്. എഴുന്നൂറിലധികം പരാതികളാണ് ലഭിച്ചത്. ഹിയറിങ് ഉടന്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. കല്ലിടല്‍ തുടങ്ങുന്ന സാഹചര്യത്തില്‍ സ്ഥലമെടുപ്പിനുള്ള ഓഫീസുകള്‍ വേഗം അനുവദിക്കണമെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.സില്‍വര്‍ലൈന്‍ പദ്ധതിക്ക് സ്ഥലമേറ്റെടുക്കേണ്ട യൂണിറ്റുകളെ സര്‍ക്കാര്‍ തിരിച്ചുവിളിച്ചതോടെ ഇതില്‍ നാല് യൂണിറ്റുകളെയാണ് ഔട്ടര്‍ റിങ് റോഡ് റോഡിലേക്ക് മാറ്റിനിയമിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.