Sections

മൊബൈൽ ആപ്പ് നവീകരിച്ചു: കുടുംബശ്രീ സംരംഭങ്ങൾ ഡിജിറ്റൽ വിപണിയിൽ ലഭിക്കും

Friday, Jun 27, 2025
Reported By Admin
Kudumbashree Upgrades Pocket Mart App to Boost Online Product Delivery

ഉൽപ്പന്നങ്ങളും സേവനങ്ങളും വേഗത്തിൽ ലഭ്യമാക്കുന്നതിന് കുടുംബശ്രീ യുടെ മൊബൈൽ ആപ്പായ പോക്കറ്റ് മാർട്ട് നവീകരിച്ചു. കുടുംബശ്രീ സംരംങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങളും, ഉൽപ്പന്നങ്ങളും ഓൺലൈനിലുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് നവീകരിച്ചത്.

ജി എസ് ടി രജിസ്ട്രേഷനുള്ളതും, ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ കഴിവുള്ളതുമായ സംരംഭകരെ ഉൾപ്പെടുത്തിയിട്ടുള്ള ഓൺബോർഡിങ് വർക്ക്ഷോപ്പ് താലൂക്ക് ഹാളിൽ സംഘടിപ്പിച്ചു. ജൂലൈയോടെ ഉൽപ്പന്നങ്ങൾ ഡിജിറ്റൽ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ സംരംഭകർ. അമിഗോസിയ പ്രതിനിധി രാഗി ആപ്പിന്റെ പ്രവർത്തന രീതികൾ വിവരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ, ഡി പി എം മാരായ ചിന്ദുമാനസ്, ലക്ഷ്മി രാജ് എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.