- Trending Now:
കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള ചിക്കൻ ഫാമുകൾ തുടങ്ങാൻ അവസരം. സ്വന്തമായി ബ്രോയിലർ ഫാം ഷെഡ് ഉള്ളവർക്കും ബ്രോയിലർ കോഴി ഫാം നടത്തുന്ന കുടുംബശ്രീ അംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും അംഗമാകാം.
ഫാമുകളിൽ 1000 മുതൽ 10,000 കോഴികളെ വളർത്താനുള്ള സ്ഥല സൗകര്യം ഉറപ്പാക്കണം. മികച്ചരീതിയിൽ പരിപാലനം നടത്തിവരുന്നവർക്ക് 40 ദിവസം കൂടുമ്പോൾ രണ്ടു മുതൽ രണ്ടര ലക്ഷം രൂപ വരെ വരുമാനത്തിനാണ് സാധ്യത. ജില്ലയിൽ നിലവിൽ 36 ഫാമുകളുണ്ട്. കഴിഞ്ഞ വർഷം 1.1 കോടി രൂപയാണ് കുടുംബശ്രീ വനിതകൾക്ക് വളർത്തുകൂലിയിനത്തിൽ ലഭിച്ചത്.
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയിൽ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ കമ്പനി നൽകും. വളർച്ചയെത്തി 45 ദിവസത്തിനുള്ളിൽ കമ്പനി കുടുംബശ്രീയുടെ ഔട്ട്ലെറ്റുകൾ വഴി ഇറച്ചികോഴി വിപണനംനടത്തും. ഫാമുകൾ ആരംഭിക്കുന്നതിന് കുടുംബശ്രീ അംഗങ്ങൾക്ക് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സിഡിഎസുകൾ വഴി അപേക്ഷിക്കാം. കുടുംബശ്രീയിൽ നിന്ന് ഒന്നരലക്ഷം രൂപവരെ ലോൺ അനുവദിക്കും.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.