Sections

കേരള ട്രാവൽ മാർട്ട് പ്രദർശനത്തിന് തുടക്കമായി

Sunday, Sep 27, 2026
Reported By Admin
KTM 2026 Exhibition Opens With 1,600 Buyers in Kochi

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ടിന്റെ 13-ാമത് ലക്കത്തിന്റെ പ്രദർശനത്തിന് തുടക്കമായി. മാർട്ട് പവലിയനുകളുടെയും സ്റ്റാളുകളുടെയും ഉദ്ഘാടനം സംസ്ഥാന ടൂറിസം-സാംസ്ക്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് നിർവഹിച്ചു.

സംസ്ഥാന ടൂറിസം സെക്രട്ടറി ബിജു കെ, ഡയറക്ടർ അഞ്ജന എം, അഡീഷണൽ ഡയറക്ടർ(ജനറൽ) സുമിത് കുമാർ താക്കൂർ, കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ് സ്വാമിനാഥൻ, സി ഇ ഒ രാജ്കുമാർ, മുൻ പ്രസിഡന്റുമാരായ ബേബി മാത്യു, ഏബ്രഹാം ജോർജ്ജ്, വൈസ് പ്രസിഡന്റ് ഹരികുമാർ സി, ഹോ. ജോയിന്റ് സെക്രട്ടറി ജോബിൻ ജോസഫ്, നിർവാഹക സമിതിയംഗം ജനീഷ് ജെ, തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പവലിയൻ ഉദ്ഘാടനം.

രാജ്യത്തിനകത്തും പുറത്തു നിന്നുമായി രജിസ്റ്റർ ചെയ്ത 3000 ബയർമാരിൽ നിന്ന് തെരഞ്ഞെടുത്ത 1600 ഓളം പേരാണ് മാർട്ടിൽ പങ്കെടുക്കുന്നത്. മേളയിൽ 383 സെല്ലർമാരാണ് പ്രദർശന സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്. കേരള ടൂറിസത്തിന്റേതടക്കം വിവിധ സർക്കാർ സ്ഥാപനങ്ങളുടെ 15 സ്റ്റാളുകളും മാർട്ടിലുണ്ട്. ബിസിനസ് ചർച്ചകൾക്കും വിപണന സാധ്യതകൾക്കുമായി 45,000 ലധികം ബിസിനസ് കൂടിക്കാഴ്ചകളാണ് ഷെഡ്യൂൾ ചെയ്യപ്പെട്ടിട്ടുള്ളത്.

മാർട്ടിന്റെ ആദ്യ രണ്ട് ദിനങ്ങൾ രജിസ്റ്റർ ചെയ്ത ബയർമാർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. അവസാന ദിനമായ ഞായറാഴ്ച പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം നൽകുമെന്ന് കെടിഎം അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.