- Trending Now:
എറണാകുളം ജില്ലാ ക്ഷീര സംഗമം 2023-24 ന്റെ ലോഗോ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സനിത റഹീം പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയർമാനും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി മാധവൻ ലോഗോ ഏറ്റുവാങ്ങി.
വൈസ് പ്രസിഡന്റിന്റെ ചേമ്പറിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പറും പബ്ലിസിറ്റി കമ്മിറ്റി ചെയർമാനുമായ എൽദോ ടോം പോൾ, അസിസ്റ്റൻറ് ഡയറക്ടർ പാർവതി കൃഷ്ണപ്രസാദ് മറ്റു ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഗുണമേന്മയുള്ള പശുക്കളെ വാങ്ങാം... Read More
ക്ഷീര സംഗമത്തിന്റെ ഭാഗമായി ക്ഷീര കർഷകരിൽ നിന്നും നൂതന ആശയങ്ങൾ പരിചയപ്പെടുത്തുന്ന 'വോയിസ് ഓഫ് ഡയറി ഫാർമർ' പരിപാടി സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ ഡിസംബർ 27ന് കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളിൽ ക്ഷീര മേഖലയുമായി ബന്ധപ്പെട്ട ചിത്രരചന, ഉപന്യാസ രചന, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഡിസംബർ 20ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8075378210.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.