Sections

സംസ്ഥാനത്ത് ആയിരം ബ്രാഞ്ചുകള്‍ തുടങ്ങാന്‍ ഒരുങ്ങി കെ.എസ്.എഫ്.ഇ

Wednesday, Sep 14, 2022
Reported By MANU KILIMANOOR

മൈക്രോ ബ്രാഞ്ചുകള്‍ തുടങ്ങുന്നതിലൂടെ ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് സേവനം എളുപ്പത്തില്‍ ലഭ്യമാകും

 

സംസ്ഥാനത്ത് ആയിരം ബ്രാഞ്ചുകള്‍ തുടങ്ങാനാണ് കെ.എസ്.എഫ്.ഇ ലക്ഷ്യമിടുന്നതെന്ന് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍, കോഴിക്കോട് ജില്ലയിലെ ആദ്യ മൈക്രോ ബ്രാഞ്ചിന്റെ ഉദ്ഘാടനം നന്തിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മൈക്രോ ബ്രാഞ്ചുകള്‍ തുടങ്ങുന്നതിലൂടെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സ്വര്‍ണ പണയ വായ്പ ഉള്‍പ്പെടെ സേവനം എളുപ്പത്തില്‍ ലഭ്യമാകും.ആളുകള്‍ക്ക് വായ്പ ലഭിക്കാനും ചിട്ടി ഫണ്ട് പദ്ധതികളില്‍ ചേരാനും ഇത്തരം മൈക്രോ ബ്രാഞ്ചുകള്‍ സഹായിക്കുമെന്ന് ബാലഗോപാല്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് നല്‍കാനും കെഎസ്എഫ്ഇ പദ്ധതിയിടുന്നുണ്ട്.നേരത്തെ, കെഎസ്എഫ്ഇയുടെ കോഴിക്കോട് റൂറല്‍ റീജണല്‍ ഓഫീസും താമരശ്ശേരി ശാഖയുടെ നവീകരിച്ച ഓഫീസും ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്രാമങ്ങളില്‍ കൂടുതല്‍ ശാഖകള്‍ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടില്‍ കെ.എസ്.എഫ്.ഇ പങ്കാളിയാകുമെന്നും മന്ത്രി പറഞ്ഞു. കാനത്തില്‍ ജമീല എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ എം.കെ.മോഹനന്‍, ജില്ലാ പഞ്ചായത്തംഗം വി.പി.ദുല്‍ഖിഫില്‍, ബ്ലോക്ക് പഞ്ചായത്തംഗം സുഹറ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍ സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ വി.പി.സുബ്രഹ്‌മണ്യന്‍ നന്ദിയും പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.