Sections

ടൂറിസം വകുപ്പ് പരിസ്ഥിതി ദിനാചരണം മന്ത്രി പി. സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

Friday, Jun 05, 2026
Reported By Admin
Kovalam to Host World Environment Day 2026 Event

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിൻറെ ആഭിമുഖ്യത്തിൽ കോവളം ബീച്ചിൽ നടക്കുന്ന ലോക പരിസ്ഥിതി ദിനാചരണം ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.

വെള്ളിയാഴ്ച രാവിലെ പത്തിന് നടക്കുന്ന പരിപാടിയിൽ കോവളം എംഎൽഎ എം. വിൻസൻറ് അധ്യക്ഷത വഹിക്കും. ഹാർബർ വാർഡ് കൗൺസിലർ അഫ്ന സജീന സന്നിഹിതയാകും.

'പ്രകൃതിയിൽ നിന്ന് പ്രചോദനം, കാലാവസ്ഥയ്ക്കായി നമ്മുടെ ഭാവിയ്ക്കായി' എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനാചരണത്തിൻറെ പ്രമേയം.

നമ്മുടെ ഭൂമി, നമ്മുടെ സംസ്കാരം, നമ്മുടെ ഉത്തരവാദിത്തം-ഭാവി തലമുറകൾക്കായി ഹരിത ടൂറിസം എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് സംസ്ഥാന ടൂറിസം വകുപ്പ് പരിപാടി സംഘടിപ്പിക്കുന്നത്.

ടൂറിസം ഡയറക്ടർ അഞ്ജന .എം സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ടൂറിസം അഡീഷണൽ ഡയറക്ടർ(ജനറൽ) ശ്രീധന്യ സുരേഷ് നന്ദി പ്രകാശിപ്പിക്കും.

ടൂറിസം ലൈഫ് ഗാർഡ്സിൻറെ നേതൃത്വത്തിൽ മോക്ഡ്രിൽ, ടൂറിസം വാളണ്ടിയേഴ്സിൻറെ ഫ്ളാഷ് മോബ്, വാളണ്ടിയർമാർ, പരിസ്ഥിതിപ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കുന്ന വാക്കത്തോൺ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.