Sections

വനിതാ സംരംഭകർക്കായി വാടക രഹിത സ്റ്റാളുകൾ: അപേക്ഷ ക്ഷണിച്ചു

Wednesday, Aug 06, 2025
Reported By Admin
Free Stalls for Women at Kottayam Expo Aug 27–29

കോട്ടയം ജില്ലാ പഞ്ചായത്ത് ജില്ലാ വനിതാ ശിശു വികസന വകുപ്പ് വഴി നടപ്പാക്കുന്ന 'സ്ത്രീപക്ഷ നവകേരളം' എന്ന സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് 27, 28, 29 തീയതികളിൽ മാമൻ മാപ്പിള ഹാളിൽ വനിതാ സംരംഭകരെ ഉൾപ്പെടുത്തി നടത്തുന്ന പ്രദർശനവിപണനമേളയിൽ വനിതാ സംരംഭകർക്ക് വാടകരഹിതമായി സ്റ്റാളുകൾ അനുവദിക്കുന്നു. താത്പര്യമുള്ളവർ വ്യക്തിഗത അപേക്ഷ വെള്ള പേപ്പറിൽ തയ്യാറാക്കി 2025 ഓഗസ്റ്റ് 13ന് മുൻപ് കളക്ടറേറ്റിലെ ജില്ലാ വനിതാശിശുവികസന ഓഫീസിൽ നൽകണം. ഫോൺ: 0481 2961272.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.