Sections

സംസ്ഥാനത്ത് ഒന്നാമതായി മലപ്പുറം; കെഫോൺ കണക്ഷനുകൾ 36,000 പിന്നിട്ടു

Wednesday, Jul 08, 2026
Reported By Admin
KFON Expands Rapidly with 36,039 Connections in Malappuram

മലപ്പുറം: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയായ കെഫോണിന് മലപ്പുറം ജില്ലയിൽ ശ്രദ്ധേയമായ മുന്നേറ്റം. വീടുകൾ, ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ കെഫോൺ സേവനത്തിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയും മിതമായ നിരക്കിൽ അതിവേഗവും വിശ്വസനീയവുമായ ഇന്റർനെറ്റ് ലഭ്യമാക്കുന്നതുമാണ് ഈ വളർച്ചയ്ക്ക് കരുത്താകുന്നത്.

കെഫോൺ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 36,039 കണക്ഷനുകൾ നൽകിയിട്ടുണ്ട്. ഡിജിറ്റൽ ഉൾപ്പെടുത്തൽ ലക്ഷ്യമിട്ട് ജില്ലയിൽ ആകെ 3,560 ബി.പി.എൽ. കുടുംബങ്ങൾക്ക് ഇതിനോടകം സൗജന്യ കെഫോൺ കണക്ഷനുകൾ നൽകിയിട്ടുണ്ട്. പ്രാദേശിക തലത്തിൽ മികച്ച സേവനം ഉറപ്പാക്കുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 395 ലോക്കൽ നെറ്റ്വർക്ക് ഓപ്പറേറ്റർമാർ (LNPs) കെഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.

പുതിയ ഗാർഹിക കണക്ഷനുകൾക്കായി 'എന്റെ കെഫോൺ' മൊബൈൽ ആപ്പിലൂടെയോ ഔദ്യോഗിക വെബ്സൈറ്റായ www.kfon.in വഴിയോ രജിസ്റ്റർ ചെയ്യാം. കൂടാതെ 1800 570 4466 എന്ന ടോൾഫ്രീ നമ്പറിലൂടെയും രജിസ്ട്രേഷൻ നടത്താം. കെഫോൺ പ്ലാനുകളും ഓഫറുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി 90616 04466 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് 'KFON Plans' എന്ന് സന്ദേശം അയച്ചാൽ ലഭ്യമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.