- Trending Now:
കൊച്ചി: നിക്ഷേപകർക്കും ഇഷ്യൂവർമാർക്കും സേവനങ്ങൾ നല്കുന്ന രംഗത്തെ ആഗോള മുൻ നിരക്കാരായ കെഫിൻ ടെക്നോളജീസ് മ്യൂച്വൽ ഫണ്ട് വിതരണക്കാർക്കായുള്ള ഇഗ്നൈറ്റ് പ്രോഗ്രാം പുറത്തിറക്കി. മ്യൂച്വൽ ഫണ്ട് വിതരണക്കാർ സേവന സംവിധാനങ്ങളിലൂടെ നടത്തുന്ന ഇടപെടലുകളിൽ വൻ മാറ്റങ്ങൾ വരുത്തുന്നതാണ് ഇത്. ബാങ്കുകൾ, ദേശീയ വിതരണക്കാർ, മ്യൂചൽ ഫണ്ട് വിതരണക്കാർ, അഡ്വൈസർമാർ എന്നിവർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നല്കാനും ഇതു സഹായകമാകും. പ്രത്യേകമായ റിലേഷൻഷിപ്പ് മാനേജർമാർ, സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കൽ, പ്രവർത്തനങ്ങൾ ലളിതമാക്കാനുള്ള ഡിജിറ്റൽ സൗകര്യങ്ങൾ, ശക്തമായ ഫീഡ്ബാക്ക് സംവിധാനം തുടങ്ങിയവയെല്ലാം ഇതിലുണ്ടാകും.
വിതരണക്കാരുടെ വെല്ലുവിളികൾ മനസിലാക്കുകയും അവർക്കു പിന്തുണ നല്കുകയും ചെയ്യുന്ന ഒരു സംവിധാനം വേണമെന്ന് വിതരണക്കാർ ദീർഘകാലമായി ആവശ്യപ്പെടുന്നതാണെന്നും അതിവിടെ നടപ്പാക്കിയിരിക്കുകയാണെന്നും ഇതേക്കുറിച്ചു സംസാരിക്കവെ കെഫിൻ ടെക്നോളജീസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ ശ്രീകാന്ത് നഡെല്ല പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.