Sections

ചിങ്ങം ഒന്നിന് 25 കാറുകള്‍ കൈമാറി കെഷ്വിന്‍ ഹുണ്ടായി

Monday, Aug 18, 2025
Reported By Admin
Keshwin Hyundai Delivers 25 Cars on Chingam 1 in Kochi

കൊച്ചി: പുതുവര്‍ഷാരംഭ ദിനമായ ചിങ്ങം ഒന്നിന് 25 കാറുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി കെഷ്വിന്‍ ഹുണ്ടായി. ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എറണാകുളം എംപി ഹൈബി ഈഡന്‍ ഉപഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറി. 

ടക്‌സണ്‍, ക്രെറ്റ ഇവി, ക്രെറ്റ, ഓറ, എക്‌സ്റ്റര്‍, വെന്യു എന്നീ മോഡലുകളാണ് ഉപഭോക്താക്കള്‍ തെരഞ്ഞെടുത്തത്. ഉപഭോക്താക്കളും, കുടുംബാഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. സിഇഒ സഞ്ചുലാല്‍ രവീന്ദ്രന്‍, ജനറല്‍ മാനേജര്‍ ഡാനിഷ് പി ഡേവിസ്, എച്ച്ആര്‍ ഹെഡ് അനൂപ് നാഥ് എന്നിവര്‍ സംസാരിച്ചു. 

പാലാരിവട്ടം, കളമശേരി, കോട്ടയം എന്നിവിടങ്ങളില്‍ പുതിയ ഷോറൂമുകളും, കളമശേരിയിലും കോട്ടയത്തും സര്‍വീസ് സെന്ററുകളും ഈ വര്‍ഷം തുറക്കാനാണ് കെഷ്വിന്‍ ഹുണ്ടായി ലക്ഷ്യമിടുന്നതെന്ന് സിഇഒ സഞ്ചുലാല്‍ രവീന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊച്ചിയില്‍ മാത്രം 500-ലധികം കാറുകള്‍ കൈമാറാന്‍ കഴിഞ്ഞുവെന്നും. ക്രെറ്റയാണ് ഉപഭോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട മോഡലെന്നും ജനറല്‍ മാനേജര്‍ ഡാനിഷ് പി ഡേവിസ് പറഞ്ഞു. 

നിലവില്‍ പള്ളിമുക്കില്‍ ഷോറൂമും, എളമക്കരയില്‍ സര്‍വീസ് സെന്ററും പ്രവര്‍ത്തിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾക്ക് 9697661111 എന്ന നമ്പറിൽ ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.