Sections

വാറ്റ് നിയമപ്രകാരം മുന്‍കാലങ്ങളിലെ നികുതി ഈടാക്കാമെന്ന് ഹൈക്കോടതി

Thursday, Dec 01, 2022
Reported By MANU KILIMANOOR

മൂവായിരത്തോളം ഹര്‍ജികള്‍ നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു

ജി.എസ്.ടി നിലവില്‍ വന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന് വാറ്റ് നിയമപ്രകാരം മുന്‍കാലങ്ങളിലെ നികുതി ഈടാക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് വിവിധ വ്യാപാര സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച അഞ്ഞൂറോളം അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.

ചരക്ക് സേവന നികുതി പ്രാബല്യത്തിലായെങ്കിലും 2003ലെ വാറ്റ് നിയമ പ്രകാരം മുന്‍കാലങ്ങളിലെ നികുതി നിര്‍ണ്ണയിച്ച നടപടികള്‍ തുടരാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്.വി.ഭട്ടി, ബസന്ത് ബാലാജി എന്നിവരങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഇത് സംബന്ധിച്ച മൂവായിരത്തോളം ഹര്‍ജികള്‍ നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.