Sections

സ്റ്റാര്‍ട്ടപ്പില്‍ കേരളം കിടിലം തന്നെ; വന്‍ നേട്ടത്തിന്റെ അഭിമാനത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 

Saturday, Jun 18, 2022
Reported By admin
startup

സാങ്കേതിക പ്രതിഭകളെ നിയമിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള കഴിവാണ് റാങ്കിംഗ് അളക്കുന്നത്


വന്‍ നേട്ടത്തിന്റെ അഭിമാനത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടിലെ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. അഫോഡബിള്‍ ടാലന്റ് വിഭാഗത്തിലാണ് കേരളം ഏഷ്യയില്‍ ഒന്നാംസ്ഥാനത്തെത്തിയത്. Startup Genome, Global Entrepreneurship നെറ്റ്വര്‍ക്ക് എന്നിവ സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിന് നേട്ടമുള്ളത്. 

ലണ്ടന്‍ ടെക് വീക്ക് 2022 ന്റെ പശ്ചാത്തലത്തിലാണ് ഗ്ലോബല്‍ സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 280 സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റങ്ങളും 30 ലക്ഷത്തിലേറെ സ്റ്റാര്‍ട്ടപ്പുകളെയുമാണ് റിപ്പോര്‍ട്ടില്‍ പരിഗണിച്ചത്. 2020-ല്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടില്‍, കേരളം ഏഷ്യയില്‍ 5-ാം സ്ഥാനത്തും ലോകത്തില്‍ 20-ാം സ്ഥാനത്തുമായിരുന്നു.

സാങ്കേതിക പ്രതിഭകളെ നിയമിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള കഴിവാണ് റാങ്കിംഗ് അളക്കുന്നത്. നിക്ഷേപം, വാണിജ്യബന്ധങ്ങള്‍, വിപണിശേഷി, വിഭവ ആകര്‍ഷണം എന്നിവയും പരിഗണിക്കപ്പെട്ടു. പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണയും ആകര്‍ഷകമായ പ്രോത്സാഹനങ്ങളും സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം തഴച്ചുവളരാന്‍ സഹായിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. 

വെഞ്ച്വര്‍ നിക്ഷേപങ്ങള്‍ ഏറ്റവുമധികം ലഭിച്ച വിഭാഗത്തില്‍ മൂന്നാം സ്ഥാനവും കേരളത്തിന് ലഭിച്ചു. ഇത്തരം നേട്ടങ്ങള്‍ കേരളം സംരംഭത്തിനായുള്ള മികച്ച ഇടമാണെന്നും കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ ഭാവിയുണ്ടന്നും വ്യക്തമാക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.