Sections

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസറുദ്ദീന്റെ സംസ്‌കാരം ഇന്ന്; ആദരസൂചകമായി സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചു 

Friday, Feb 11, 2022
Reported By Admin
t nasurudeen

മൂന്നു പതിറ്റാണ്ടായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാവായിരുന്നു അദ്ദേഹം

 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസറുദ്ദീന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് കണ്ണംപറമ്പ് ജുമാമസ്ജിദില്‍ നടത്തും. അദ്ദേഹത്തോടുള്ള ആദര സൂചകമായി ഇന്ന് സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിട്ടു. സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര നേരത്തെ അറിയിച്ചിരുന്നു. പിതൃതുല്യനായി കണ്ടിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത നഷ്ടവും ആഘാതവും സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പടപൊരുതുകയും നിര്‍ഭയരായി വ്യാപാരം ചെയ്യുന്നതിനുള്ള സാഹചര്യം നേടിയെടുക്കുകയും ചെയ്ത നേതാവാണ് നസ്റുദ്ദീനെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലെ വ്യാപാരികളുടെ ഹൃദയങ്ങളില്‍ സ്വാധീനം നേടിയ നേതാവിന്റെ വേര്‍പാട് വ്യാപാരി സമൂഹത്തിന് താങ്ങാനാവാത്ത അനാഥത്വം നല്‍കുന്നതുമാണെന്ന് രാജു അപ്സര അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

ഇന്നലെ രാത്രിയോടെയാണ് ടി നസറുദ്ദീന്‍ വിടപറയുന്നത്. നടക്കാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷമാകും ഖബറടക്കം നടക്കുക. മൂന്നു പതിറ്റാണ്ടായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാവായിരുന്നു അദ്ദേഹം. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.