Sections

വായു മലിനീകരണം ഒഴിവാക്കാനുള്ള സ്റ്റാര്‍ട്ടപ്പുമായി മലയാളികള്‍ 

Wednesday, Sep 28, 2022
Reported By admin
startup

കൊച്ചിയും മിഡില്‍ ഈസ്റ്റും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഫ്രെഷ് ക്രാഫ്റ്റ്

 

അന്തരീക്ഷവായുവിനെ എളുപ്പത്തില്‍ ശുദ്ധീകരിച്ച് മലിനീകരണ വിമുക്തമാക്കുന്ന 'ടെന്‍ഷീല്‍ഡ് '(Tenshield)  അവതരിപ്പിച്ച് ഫ്രെഷ് ക്രാഫ്റ്റ്. കൊച്ചിയും മിഡില്‍ ഈസ്റ്റും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഫ്രെഷ് ക്രാഫ്റ്റ്. ലോകത്തെ ഏഴാമത്തെ വലിയ ഓട്ടോമോട്ടീവ് ഘടക നിര്‍മ്മാതാക്കളായ മദേഴ്‌സണ്‍ ഗ്രൂപ്പിന്റെ പിന്തുണയോടെ ഫ്രെഷ് ക്രാഫ്റ്റ് ഈ നൂതന ഉപകരണം അവതരിപ്പിച്ചത്.

അന്തരീക്ഷ മലിനീകരണം തുടര്‍ച്ചയായി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത്, സുരക്ഷാഉല്‍പ്പന്നമെന്ന നിലയില്‍ ഈ ഉപകരണത്തിന്റെ പ്രസക്തി വളരെ വലുതാണെന്ന് ഫ്രഷ്‌ക്രാഫ്റ്റ് ടെക്നോളജീസ് സിഇഒ വിനീത് കുമാര്‍ മേട്ടയില്‍ പറഞ്ഞു. നിങ്ങള്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷവായുവിന്റെ  ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്യപ്പെട്ട ഒരു നൂതന ഉല്‍പ്പന്നമാണ് 'ടെന്‍ഷീല്‍ഡ്'. ഏറ്റവും മികച്ച അസംസ്‌കൃത വസ്തുക്കളാണ് മദേഴ്‌സണ്‍ ഗ്രൂപ്പ് ഈ ഉല്‍പ്പന്നത്തിന്റെ നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. നവീന സാങ്കേതിക വിദ്യയിലൂടെ പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നമായാണ്  ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മദേഴ്‌സണ്‍ ഗ്രൂപ്പിന്റെ പിന്തുണയോടെ, ഈ ഉല്‍പ്പന്നം വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതയും വിനീത് കുമാര്‍ മേട്ടയില്‍ പറഞ്ഞു.

'പ്ലാസ്മ- മീഡിയേറ്റഡ് ' ആയ 'ആനയോണു'കളെ ടെന്‍ഷീല്‍ഡ് അന്തരീക്ഷത്തിലേക്ക് പ്രസരിപ്പിക്കുകയും , അത് വ്യക്തിക്ക് ചുറ്റും ഒരു സംരക്ഷണ കവചം സൃഷ്ടിച്ചു വായുജന്യമായ രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യുന്ന രീതിയിലാണ് പ്രവര്‍ത്തനം. അന്തരീക്ഷത്തിലും വായുവിലുമുള്ള രോഗകാരികളെ തല്‍സമയ പ്രക്രിയയിലൂടെത്തന്നെ നിര്‍വീര്യമാക്കുകവഴി അത് കെട്ടിടങ്ങളുടെ ഉള്‍ഭാഗത്തെ അന്തരീക്ഷം മലിനീകരണ വിമുക്തമാക്കുകയും ചെയ്യുന്നു.

ദുബായ് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ദുബായ് സെന്‍ട്രല്‍ ലബോറട്ടറി ഡിപ്പാര്‍ട്ട്മെന്റ്, ഇന്റര്‍ടെക് ഗ്രൂപ്പ് ഹോങ്കോങ്ങിന്റെ സിബി & സിഇ ടെസ്റ്റിംഗ്, സിഎസ്‌ഐആര്‍ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി (NPL) ന്യൂഡല്‍ഹി, സിഎസ്‌ഐആര്‍ -നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡ്യൂക്കേഷന്‍ & റിസര്‍ച്ചിന്റെ ബയോകോംപാറ്റിബിലിറ്റി പഠനം എന്നിവയുള്‍പ്പെടെ വിവിധ അന്താരാഷ്ട്ര നിലവാരമുള്ള ലാബുകളില്‍ ഈ ഉപകരണം പരിശോധന വിധേയമാക്കിയിട്ടുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.