Sections

സംരംഭകര്‍ക്കായി പ്രചോദനാത്മകമായ വാക്കുകള്‍ പങ്കുവച്ച് ബിസിനസ് കുലപതി

Tuesday, Sep 27, 2022
Reported By admin
tata

ജീവിതത്തില്‍ തനിക്ക് ആവേശം പകരുന്ന കാര്യങ്ങളാണ് വീഡിയോയില്‍ അദ്ദേഹം പങ്കുവെയ്ക്കുന്നത്


പ്രചോദനാത്മകമായ വാക്കുകള്‍ പങ്കുവെച്ച് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. അടുത്തിടെ, അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഒരു വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ജീവിതത്തില്‍ തനിക്ക് ആവേശം പകരുന്ന കാര്യങ്ങളാണ് വീഡിയോയില്‍ അദ്ദേഹം പങ്കുവെയ്ക്കുന്നത്. 'എല്ലാവരും നേടാനാകാത്തത്' എന്ന് മുദ്രകുത്തുന്നത് നേടിയെടുക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് അദ്ദേഹം പറയുന്നു. 

ആളുകള്‍ നിങ്ങളുടെ നേരെ എറിയുന്ന കല്ലുകള്‍ ഒരു സ്മാരകം പണിയാന്‍ ഉപയോഗിക്കുക. ഒരാളെ നശിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, പക്ഷേ അവന്റെ സ്വന്തം ചിന്താഗതിക്ക് കഴിയും. വേഗം നടക്കണമെങ്കില്‍ ഒറ്റയ്ക്കും, ദൂരേയ്ക്ക് നടക്കണമെങ്കില്‍ ഒരുമിച്ചും നടക്കണമെന്നുമാണ് ടാറ്റ പങ്കുവെയ്ക്കുന്ന പ്രചോദനാത്മകമായ കാര്യങ്ങള്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.