Sections

ഡെലിവറി പങ്കാളികളോട് സൊമാറ്റോയുടെ കരുതല്‍ പ്രശംസനീയം

Tuesday, Sep 27, 2022
Reported By admin
zomato

ഇതില്‍ ഡെലിവറി പങ്കാളികളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടും

 
രാജ്യത്തെ തങ്ങളുടെ ഡെലിവറി പങ്കാളികള്‍ക്ക് ഒരു ലക്ഷം രൂപയുടെ വീതം മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ. ഈ പരിരക്ഷയില്‍ ഡെലിവറി പങ്കാളികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ കൂടി ഉള്‍ക്കൊള്ളിക്കാനാവും.

2022 സാമ്പത്തിക വര്‍ഷത്തില്‍ 9210 ഡെലിവറി പങ്കാളികള്‍ക്ക് 15.94 കോടിരൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കാനായിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി. ഇതില്‍ 9.8 കോടി രൂപയും അസുഖങ്ങള്‍ ബാധിച്ച് ചികിത്സതേടിയ സംഭവങ്ങളിലാണ് നല്‍കിയതെന്നും കമ്പനി പ്രതികരിച്ചു.

ഇതിനുപുറമേ ഡെലിവറി പങ്കാളികള്‍ക്ക് 5000 രൂപയുടെ ഔട് പേഷ്യന്റ് പിന്തുണയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലും കുടുംബാംഗങ്ങളെ ഉള്‍ക്കൊള്ളിക്കാം. 2022 സാമ്പത്തിക വര്‍ഷത്തില്‍ 13645 പേര്‍ക്ക് ഈ സഹായം ഉപകാരപ്പെട്ടു എന്ന് കമ്പനിയുടെ കണക്കുകള്‍ പറയുന്നു. ഇതില്‍ ഡെലിവറി പങ്കാളികളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടും. 2.3 കോടി രൂപയാണ് ക്ലെയിം ആയി ഇവര്‍ക്ക് നല്‍കിയത്.

ഡെലിവറി പങ്കാളികളാണ് തങ്ങളുടെ ബ്രാന്‍ഡിന്റെ മുഖമെന്നും, അവരുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഉയര്‍ന്ന കരുതലുണ്ടെന്നും കമ്പനി പറയുന്നു. പരിക്കുകളെ തുടര്‍ന്ന് താല്‍ക്കാലികമായി പൂര്‍ണവിശ്രമത്തില്‍ കഴിയേണ്ടിവരുന്ന ഡെലിവറി പങ്കാളികള്‍ക്ക് പ്രതിദിനം 525 രൂപ വീതം അമ്പതിനായിരം രൂപവരെ കമ്പനി സഹായം നല്‍കുന്നുണ്ട്. 10 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ഡെലിവറി പങ്കാളികളുടെ പേരിലുണ്ട്.   

അതേസമയം, ലോകത്തിലെ മികച്ച  ഫുഡ് ഡെലിവറി ആപ്പുകളില്‍ ആദ്യ പത്തില്‍ ഇടം നേടിയിരിക്കുകയാണ് സൊമാറ്റോ. കാനഡ ആസ്ഥാനമായുള്ള ആഗോള ഗവേഷണ സ്ഥാപനമായ ഇടിസി ഗ്രൂപ്പ് 'ഫുഡ് ബാരണ്‍സ് 2022 - ക്രൈസിസ് പ്രൊഫിറ്ററിംഗ്, ഡിജിറ്റലൈസേഷന്‍ ആന്‍ഡ് ഷിഫ്റ്റിംഗ് പവര്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് സൊമാറ്റോ പദം സ്ഥാനത്ത് എത്തിയിട്ടുള്ളത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.