- Trending Now:
എന്റെ കേരളം പ്രദർശന വിപണന മേളയിലൂടെ പോകുമ്പോൾ കയർ വകുപ്പിന്റെ വിവിധ സ്റ്റാളുകൾ കാണാം. ഓരോ സ്റ്റാളുകളിലും ഒന്ന് കയറി നോക്കൂ. വമ്പൻ ഓഫറുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. കയർവകുപ്പിന് കീഴിലെ കയർ വികസന വകുപ്പ്, സ്റ്റേറ്റ് കയർ കോർപ്പറേഷൻ, കയർ ഫെഡ് തുടങ്ങിയവയുടെ സ്റ്റാളുകളിലാണ് സബ്സിഡിയുടെയും ഡിസ്കൗണ്ടുകളുടെയും പെരുമഴയുള്ളത്. കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ സ്റ്റാളിൽ നിന്ന് മെത്തയും ചവിട്ടിയുമെല്ലാം വാങ്ങാം. ചവിട്ടികൾ 50 ശതമാനം ഡിസ്കൗണ്ടിലും മെത്തകൾ 40 ശതമാനം സബ്സിഡിയിലും ലഭിക്കും.
വാണിജ്യ കർഷകർ, പരിസ്ഥിതി പ്രവർത്തകർ എന്നിവർക്കിടയിൽ മാത്രം പ്രചാരത്തിലുള്ള ചകിരി കൊണ്ട് നിർമ്മിച്ച ചട്ടികളാണ് കയർ ഫെഡ് സ്റ്റാളിലെ പ്രധാന ആകർഷണം. മേളയിൽ ഇവക്ക് ഡിമാൻഡേറുകയാണ്. പല വലുപ്പത്തിലും ഡിസൈനുകളിലും ഇവ ലഭ്യമാണ്. ഒപ്പം ചകിരി വളം, ഇനോക്കുലം തുടങ്ങിയവയും വിൽപ്പനയ്ക്കുണ്ട്. കയർ വികസന വകുപ്പ് സ്റ്റാളിൽ കയർ സഹകരണ സംഘങ്ങൾക്ക് രജിസ്ട്രേഷൻ ചെയ്തു നൽകുന്നുമുണ്ട്. പുതിയ സംഘങ്ങൾ രൂപീകരിക്കാൻ വേണ്ട നിർദ്ദേശങ്ങളും ഉദ്യോഗസ്ഥർ ഇവിടെ നിന്ന് നൽകുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.