- Trending Now:
വളർച്ചയും വികസനവും മുൻനിർത്തി ദീർഘവീക്ഷണത്തോടെയുള്ള കേരള സർക്കാരിൻറെ സമീപനത്തെ ഞങ്ങൾ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. നിർദ്ദിഷ്ട പോർട്ട് സിറ്റി പദ്ധതിക്ക് കേരളത്തെ ആഗോള സാമ്പത്തിക ഭൂപടത്തിൽ പ്രമുഖ സ്ഥാനത്ത് പ്രതിഷ്ഠിക്കാനും വ്യാപാരം, നിക്ഷേപം, തൊഴിൽ എന്നിവയ്ക്കുള്ള പുതിയ അവസരങ്ങൾ തുറന്നുനല്കാനുമുള്ള ശേഷിയുണ്ട്.
കൊച്ചി-തൃശൂർ ഇടനാഴിയെ 'ഗ്ലോബൽ ഗോൾഡ് ഹബ്ബ്' ആയി വികസിപ്പിക്കാനുള്ള നിർദ്ദേശം സ്വർണാഭരണ വ്യവസായത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. തൃശൂർ നിലവിൽ ഇന്ത്യയുടെ സ്വർണതലസ്ഥാനമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഇടമാണ്. ശരിയായ അടിസ്ഥാന സൗകര്യങ്ങൾ, നയപരമായ പിന്തുണ, ആഗോള കണക്ടിവിറ്റി എന്നിവയുടെ ലഭ്യത അന്താരാഷ്ട്രതലത്തിൽ തന്നെ സ്വർണാഭരണ കരകൗശലവിദ്യയുടെയും നൂതനാശയങ്ങളുടെയും മികവിൻറെയും പ്രശസ്തമായ കേന്ദ്രമായി അഥവാ 'കിഴക്കിൻറെ ഫ്ലോറൻസ്' ആയി വളർന്നു വരുവാൻ തൃശൂരിനെ സഹായിക്കും.
ഭൂപരിഷ്കരണം, പ്രത്യേക നിക്ഷേപ മേഖലകൾ, എംഎസ്എംഇ വളർച്ചാ പദ്ധതി എന്നിവ ഇതിനോടൊപ്പം ചേരുമ്പോൾ, കേരളത്തിൻറെ സംരംഭകത്വ ആവാസവ്യവസ്ഥ ശക്തിപ്പെടും. നമ്മുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കരകൗശല വിദഗ്ധരെയും ചെറുകിട ബിസിനസുകളെയും പിന്തുണയ്ക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധതയും ഈ ബജറ്റ് പ്രഖ്യാപനത്തിൽ പ്രതിഫലിക്കുന്നു
ഈ ബജറ്റ് മുന്നോട്ടുവെക്കുന്ന അവസരങ്ങളിൽ ഞങ്ങൾ തികഞ്ഞ ആവേശത്തിലാണ്. കേരളത്തിൻറെ വളർച്ചയുടെയും സമൃദ്ധിയുടെയും അടുത്ത ഘട്ടത്തിലേക്ക് ഞങ്ങളുടേതായ സംഭാവനകൾ നല്കാനായി ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.