Sections

കേരള ബജറ്റ് 2026: എംഎസ്എംഇകൾക്ക് പിന്തുണ, സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ദിശയെന്ന് മുത്തൂറ്റ് ഫിനാൻസ്

Saturday, Jun 20, 2026
Reported By Admin
Kerala Budget 2026 Focuses on MSMEs and Economic Growth

നിക്ഷേപം, സംരംഭകത്വം, അടിസ്ഥാന സൗകര്യ വികസനം, മാനവവിഭവശേഷി എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകി സംസ്ഥാനത്തിൻറെ സാമ്പത്തിക വളർച്ച ശക്തമാക്കുന്നതിനുള്ള വ്യക്തമായ കർമ്മപദ്ധതിയാണ് കേരള ബജറ്റ് മുന്നോട്ടുവെക്കുന്നത്.10,000 ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പിന്തുണ, പുതിയ നിക്ഷേപങ്ങൾ ആകർഷിക്കൽ, കേരള നോളജ് വാലി പോലുള്ള പദ്ധതികളിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തൽ, അടിസ്ഥാന സൗകര്യ വികസനത്തിന് നൽകുന്ന ഊന്നൽ എന്നിവ കൂടുതൽ മത്സരക്ഷമവും ഭാവിക്ക് അനുയോജ്യവുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാൻ സഹായിക്കും.

കേരളത്തിൻറെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ എംഎസ്എംഇകൾക്ക് മൂലധനവും വിപണിയും വളർച്ചാ അവസരങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനും സഹായകമാകും. ബജറ്റ് പ്രഖ്യാപനങ്ങൾ സംരംഭകരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും വ്യവസ്ഥാപിതമായ വായ്പാ വിതരണം പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനത്തിൻറെ ദീർഘകാല സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുമെന്നുമാണ് വിപണി മൂല്യമനുസരിച്ച് കേരളത്തിലെ ഏറ്റവും വലിയ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിൻറെ വിലയിരുത്തൽ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.