Sections

സംസ്ഥാന സർക്കാറിന്റെ വജ്ര സുവർണ്ണ പുരസ്‌കാരം കല്യാൺ സിൽക്‌സിന് ലഭിച്ചു

Wednesday, Apr 05, 2023
Reported By admin
award

ഗ്രേഡിങ്ങ് പദ്ധതിയുടെ ഭാഗമായാണ് മികച്ച സ്ഥാപനങ്ങളെ ആദരിക്കുന്നത്


സംസ്ഥാനത്തെ മികച്ച വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ വജ്ര സുവർണ്ണ പുരസ്കാരം കല്യാൺ സിൽക്സിന് ലഭിച്ചു. പതിനൊന്ന് മേഖലകളിലെ സ്ഥാപനങ്ങളാണ് എക്സലൻസ് അവാർഡിന് അർഹരായത് ടെക്സ്റ്റൈൽ വിഭാഗത്തിൽ കല്യാൺ സിൽക്സ് കണ്ണൂർ ഷോറൂമിനാണ് പുരസ്കാരം ലഭിച്ചത്.

തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് വജ്ര പുരസ്കാരം കല്യാൺ സിൽക്സ് പ്രതിനിധി ശ്രീജിത് കെ.എം. ഏറ്റുവാങ്ങി. സംസ്ഥാനത്ത് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം സൃഷ്ടിക്കുന്നതിനോടൊപ്പം മികച്ച തൊഴിലാളി-തൊഴിലുടമ സൗഹൃദം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് നടപ്പിലാക്കുന്ന ഗ്രേഡിങ്ങ് പദ്ധതിയുടെ ഭാഗമായാണ് മികച്ച സ്ഥാപനങ്ങളെ ആദരിക്കുന്നത്.

മികച്ച തൊഴിൽ ദാതാവ്, സംതൃപ്തരായ തൊഴിലാളികൾ, മികവുറ്റ തൊഴിൽ അന്തരീക്ഷം, തൊഴിൽ നൈപുണ്യ വികസന പങ്കാളിത്തം, സ്ത്രീ സഹൃദം, തൊഴിലാളി ക്ഷേമം, തൊഴിലിടത്തെ സുരക്ഷ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയിട്ടാണ് വിജയിയെ കണ്ടെത്തിയിരിക്കുന്നത്.

തിരുവനത്തപുരത്ത് ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ തൊഴിൽ വകുപ്പ് സെക്രട്ടറി അജിത് കുമാർ, ലേബർ കമ്മീഷണർ കെ. വാസുകി, വിവിധ തൊഴിലാളി യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.