Sections

ഫോബ്സ് സമ്പന്ന പട്ടികയിൽ പത്തുമലയാളികൾ ഇടംനേടി; ഒന്നാം സ്ഥാനത്ത് യൂസഫലി തന്നെ 

Wednesday, Apr 05, 2023
Reported By admin
rich

ലോകത്താകെ 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോബ്സ് പട്ടികയിൽ 169 ഇന്ത്യക്കാരാണ് ഇടം നേടിയത്


ഫോബ്സ് മാസികയുടെ ഈ വർഷത്തെ ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇത്തവണ 10 മലയാളികൾ ഇടംപിടിച്ചു. 530 കോടി ഡോളറിന്റെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തന്നെയാണ് മലയാളികൾ മുന്നിൽ. ആഗോളതലത്തിൽ 497-ാം സ്ഥാനത്താണ് യൂസഫലി. ആഗോള ഫാഷൻ ബ്രാൻഡായ ലൂയി ലിറ്റന്റെ ഉടമ ബെർണാഡ് അർനോൾഡാണ് ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിൽ മുന്നിൽ. 21,100 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ടെസ്ല മേധാവി ഇലോൺ മസ്കിനെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് ബെർണാഡ് കുതിച്ചത്.

ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, ആർ പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള എന്നിവർ സമ്പന്നരായ മലയാളികളുടെ പട്ടികയിൽ യൂസഫലിക്ക് താഴെ രണ്ടാം സ്ഥാനം പങ്കിട്ടു. 320 കോടി ഡോളറാണ് ഇരുവരുടെയും ആസ്തി. ജെംസ് ഗ്രൂപ്പിന്റെ സണ്ണി വർക്കി (300 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (280 കോടി ഡോളർ) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടംപിടിച്ച മലയാളികളിൽ ഡോ ഷംഷീർ വയലിൽ, ബൈജു രവീന്ദ്രൻ, എസ് ഡി ഷിബുലാൽ, പി എൻ സി മേനോൻ, കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി എന്നിവരും ഉൾപ്പെടും.

ലോകത്താകെ 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോബ്സ് പട്ടികയിൽ 169 ഇന്ത്യക്കാരാണ് ഇടം നേടിയത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി (8340 കോടി ഡോളർ), അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി (4720 കോടി ഡോളർ ) എച്ച്സിഎൽ സഹസ്ഥാപകൻ ശിവ് നാടാർ (2560 കോടി ഡോളർ ) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ലോക കോടീശ്വൻമാരുടെ പട്ടികയിൽ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തും അദാനി 24-ാമതുമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.