Sections

ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാണത്തിനായി കെഎഎല്ലും ലോർഡ്‌സ് ലോർഡ്‌സ് ഓട്ടോമോട്ടീവും കൈകോർക്കുന്ന പുതിയ സംരംഭം മന്ത്രി പി . രാജീവ് ഉത്ഘാടനം ചെയ്തു

Saturday, Aug 23, 2025
Reported By Admin
KAL Lords Electric Scooter Plant Inaugurated in Kerala

കേരള ഓട്ടോമൊബൈൽസ് ന്റെയും ലോർഡ്സ് ഓട്ടോമേറ്റിവ് പ്രൈവറ്റ് ലിമിറ്റഡ് (LORDS AUTOMATIVE PVT LTD ) ന്റെയും സംയുക്ത സംരംഭം ആയ 'KAL LORDS TECHNOLOGIES Pvt Ltd ' ന്റെ ഇലക്ട്രിക്ക് സ്കൂട്ടർ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനവും ആദ്യവില്പനയുംട്രൈ സ്കൂട്ടറുകളുടെ ഫ്ലാഗ് ഓഫും ബഹു : വ്യവസായ - കയർ - നിയമ വകുപ്പ് മന്ത്രി ശ്രീ പി . രാജീവ് നിർവഹിച്ചു .

1978- മുതൽ കേരള സർക്കാർ വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രിക്ക് മുച്ചക്ര വാഹനനിർമ്മാതാക്കളായ കേരള ഓട്ടോമൊബൈൽസ്, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് ടു വീലർ -ത്രീ വീലർ നിർമാതാക്കളായ ലോർഡ്സ് ഓട്ടോമേറ്റിവ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് സംയുക്തമായി ആരംഭിക്കുന്ന ജോയിന്റ് വെഞ്ചർ കമ്പനിയായ കെ.എ.എൽ-ലോർഡ്സ് ടെക്നോളോജിസ് പ്രൈ. ലിമിറ്റഡിന്റെ ആറാലുംമൂട് പ്രവർത്തനം ആരംഭിക്കുന്ന ഇലക്ട്രിക്ക് സ്കൂട്ടർ -ട്രൈ സ്കൂട്ടർ നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനവും ആദ്യവില്പനയും ആദ്യവില്പനയുംട്രൈ സ്കൂട്ടറുകളുടെ ഫ്ലാഗ് ഓഫും ബഹു : വ്യവസായ - കയർ - നിയമ വകുപ്പ് മന്ത്രി ശ്രീ പി . രാജീവ് കെ .എ .എൽ ഫാക്ടറി പരിസരത്തു വച്ച് ഓഗസ്റ്റ് 20 ബുധനാഴ്ച്ച വൈകിട്ട് 4.30 നു നിർവഹിച്ചു.

നെയ്യാറ്റിൻകര എം.എൽ.എ ശ്രീ .കെ . ആൻസലൻ ചടങ്ങിൽ അധ്യക്ഷത വഹി ച്ചു.കെ.എ.എൽ ലോർഡ്സ് ടെക്നോളോജിസ് പ്രൈ. ലിമിറ്റഡ് ഡയറക്ടർ ഡോ. സുനിൽ കോർഗായോംഗർ മുഖ്യ അതിഥിയായി പങ്കെടുത്ത ചടങ്ങിൽ വ്യവസായവകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ശ്രീമതി ആനി ജൂല തോമസ് (IAS) മുഖ്യ പ്രഭാഷണം നടത്തി. കെ.എ.എൽ ചെയർമാൻ ശ്രീ പുല്ലുവില സ്റ്റാൻലി, ബോർഡ് ഓഫ് പബ്ലിക് സെക്ടർ ട്രാൻസ്ഫെർമെഷൻ എക്സിക്യൂട്ടീവ് ചെയർമാൻ ശ്രീ.കെ അജിത്കുമാർ, തുടങ്ങിയവർ ആശംസ പ്രസംഗങ്ങൾ നടത്തി.

കെ .എ .എൽ ലോർഡ്സ് ടെക്നോളോജിസ് പ്രൈ. ലിമിറ്റഡിന്റെ ചെയർമാൻ ശ്രീ .വി എസ്.രാജീവ് സ്വാഗതവും ,മാനേജിങ് ഡയറക്ടർ ഡോ. വീർ സിംഗ് കൃതജ്ഞതയും രേഖപ്പെടുത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.