- Trending Now:
ബെംഗളൂരു: ക്രഷിംഗ്, സ്ക്രീനിംഗ് ഉപകരണ രംഗത്തെ പ്രമുഖരും ഇലക്ട്രിക് ടിപ്പർ നിർമ്മാണത്തിലെ മുൻനിരക്കാരുമായ പ്രൊപ്പൽ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, ബെംഗളൂരുവിൽ വച്ച് നടന്ന എക്സ്കോൺ 2025-ൽ നാല് പുതിയ ഇലക്ട്രിക് ടിപ്പർ മോഡലുകളും ഒരു പുതിയ കണക്റ്റിവിറ്റി പ്ലാറ്റ്ഫോമും വിപുലമായ വിൽപ്പനാനന്തര സേവന പരിപാടിയും പുറത്തിറക്കിക്കൊണ്ട് തങ്ങളുടെ ഇലക്ട്രിക് മൈനിംഗ്, കൺസ്ട്രക്ഷൻ വിഭാഗം വിപുലീകരിച്ചു.
പുതിയതായി അവതരിപ്പിച്ച മോഡലുകളിൽ ഇന്ത്യയിലെ ആദ്യത്തെ അൾട്രാ ഫാസ്റ്റ് ചാർജിംഗ് 90 ടൺ ഇലക്ട്രിക് ഡമ്പർ ആയ 90സിഇഡി, ഇന്ത്യയിലെ ആദ്യത്തെ 8x4 മൈനിംഗ് ടിപ്പർ ആയ 70സിഇഡി, കൺസ്ട്രക്ഷൻ ടിപ്പർ ആയ 560എച്ച്ഇവി-എക്സ്, മെച്ചപ്പെടുത്തിയ 470എംഇവി ജെൻ-2 എന്നിവ ഉൾപ്പെടുന്നു. ഈ ഇലക്ട്രിക് ട്രക്കുകൾക്ക് 5,000 സൈക്കിളുകൾ അല്ലെങ്കിൽ 5 വർഷം വരെ നീളുന്ന വാറന്റിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ വാഹനങ്ങളുടെ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്ന പൾസ്.ഇവി എന്ന കണക്റ്റിവിറ്റി പ്ലാറ്റ്ഫോമും, സമഗ്രമായ സർവീസ് പാക്കേജായ പ്രൊ ഇവി കെയറും അവതരിപ്പിച്ചു.
ഉൽപ്പാദനക്ഷമത, ദീർഘായുസ്സ്, സുരക്ഷ എന്നിവ ഉറപ്പാക്കിയുള്ള ഈ വിപുലീകരണം, ഇന്ത്യയിലെ ഹെവി-ഡ്യൂട്ടി ഇലക്ട്രിക് രംഗത്തെ ശക്തിപ്പെടുത്തുമെന്ന് പ്രൊപ്പൽ ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ വി. സെന്തിൽകുമാർ പറഞ്ഞു. 2023-ൽ വിൽപ്പന ആരംഭിച്ചതിന് ശേഷം പ്രൊപ്പൽ ട്രക്കുകൾ ഇതിനകം 5 ലക്ഷം ഓപ്പറേറ്റിംഗ് മണിക്കൂറുകൾ പൂർത്തിയാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.