Sections

സർക്കാർ സ്‌കൂളുകളിൽ ഡിജിറ്റൽ പഠന സൗകര്യവുമായി മുത്തൂറ്റ് ശിക്ഷ ജ്യോതി പദ്ധതി തുടങ്ങി

Thursday, Dec 11, 2025
Reported By Admin
Muthoot Finance Launches ‘Shiksha Jyoti’ Digital Learning CSR

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഗോൾഡ് ലോൺ എൻബിഎഫ്സി ആയ മുത്തൂറ്റ് ഫിനാൻസിന്റെ പുതിയ സി.എസ്.ആർ പദ്ധതിയായ മുത്തൂറ്റ് ശിക്ഷ ജ്യോതി പദ്ധതിക്ക് തുടക്കമിട്ടു. പദ്ധതി പ്രകാരം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായുള്ള 75 സർക്കാർ അപ്പർ പ്രൈമറി, ഹൈസ്കൂളുകളിൽ ഡിജിറ്റൽ പഠന സൗകര്യം ഒരുക്കുന്നതിനായി 65 ഇഞ്ച് വലുപ്പമുള്ള സ്മാർട്ട് ഇന്ററാക്ടീവ് പാനലുകൾ സ്ഥാപിച്ചു നൽകും.

പദ്ധതിയുടെ ഉദ്ഘാടനം ന്യൂ ഡൽഹി ആളകനന്ദയിലെ പോൾ ജോർജ് ഗ്ലോബൽ സ്കൂളിൽ നടന്നു. ദില്ലി നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്ത മുഖ്യാതിഥിയായി. ശിഖാ റോയ് എം.എൽ.എ., മുത്തൂറ്റ് ഫിനാൻസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ അലക്സാണ്ടർ ജോർജ് മുത്തൂറ്റ്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ലുധിയാന (പഞ്ചാബ്), ഒഡീഷ, മുംബൈ, ഗുജറാത്ത്, രാജസ്ഥാൻ, പൂനെ, കൊൽക്കത്ത, സിലിഗുരി, റായ്പൂർ, ഗുവാഹത്തി എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് ആദ്യ ഘട്ടം പദ്ധതി നടപ്പാക്കുന്നത്. പൈലറ്റ് ഘട്ടം പൂർത്തിയായതിന് ശേഷമുള്ള പ്രവൃത്തികൾ വിലയിരുത്തി മുത്തൂറ്റ് ശിക്ഷ ജ്യോതി പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.