Sections

ന്യൂഗോ പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു

Thursday, Dec 11, 2025
Reported By Admin
Newgo Expands Electric Intercity Bus Routes in India

മുംബൈ: ഗ്രീൻസെൽ മൊബിലിറ്റിയുടെ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് ഇന്റർസിറ്റി ബസ് ബ്രാൻഡായ ന്യൂഗോ, ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും പുതിയ റൂട്ടുകൾ ആരംഭിച്ച് തങ്ങളുടെ ശൃംഖല വിപുലീകരിച്ചു.

ചെന്നൈ - സേലം, ഗുരുഗ്രാം - ജയ്പൂർ, ഡൽഹി - ലഖ്നൗ, ബാംഗ്ലൂർ - മംഗലാപുരം, വിജയവാഡ - ചെന്നൈ, ജയ്പൂർ - ഉദയ്പൂർ എന്നിവയാണ് പുതിയ റൂട്ടുകൾ. ഇതോടെ ന്യൂഗോയുടെ സേവനം ഇപ്പോൾ 120-ൽ അധികം നഗരങ്ങളിൽ ലഭ്യമാണ്.

എല്ലാ ബസുകളും യാത്രയ്ക്ക് മുൻപ് 25 സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കും. സിസിടിവി നിരീക്ഷണം, ഡ്രൈവർ മോണിറ്ററിംഗ് സംവിധാനം, സ്പീഡ് ലിമിറ്റർ എന്നിവ സുരക്ഷ ഉറപ്പാക്കുന്നു. വൃത്തിയുള്ള സീറ്റുകൾ, കോംപ്ലിമെന്ററി വെള്ളം, ടിഷ്യൂ എന്നിവയും ലഭ്യമാണ്.

സുസ്ഥിരവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ യാത്രാനുഭവം നൽകാനാണ് ഈ വികസനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രീൻസെൽ മൊബിലിറ്റിയുടെ എംഡിയും സിഇഒയുമായ ദേവേന്ദ്ര ചൗള പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.