- Trending Now:
കൊച്ചി: ഭാരതരത്നം ലതാ മങ്കേഷ്കറിന്റെ അമരഗാനങ്ങൾക്ക് സംഗീതാഞ്ജലിയായി ശ്രേയാ ഘോഷാൽ 'ലെറ്റേഴ്സ് ടു ലതാ ദിദി' എന്ന പ്രത്യേക പരിപാടി അവതരിപ്പിക്കുന്നു. 2026 മാർച്ച് 7ന് മുംബൈയിലെ ജിയോ വേൾഡ് ഗാർഡനിലാണ് പരിപാടി.
പരിപാടിയുടെ ടിക്കറ്റിംഗ് ഘട്ടംഘട്ടമായി ആരംഭിക്കും. കൊടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കായുള്ള പ്രീസെയിൽ ഡിസംബർ 10ന് 12 മണിക്ക് ആരംഭിച്ച് 12ന് 12 മണിക്ക് അവസാനിക്കും. ശേഷം കൊടക് സോളിറ്റയർ ക്രെഡിറ്റ് കാർഡ് ഹോൾഡർമാർക്കായി അധിക 12 മണിക്കൂർ പ്രീസെയിൽ ലഭ്യമാകും. പ്രീസെയിലിൽ സോളിറ്റയർ, വൈറ്റ് റിസർവ്, വെൽത് ഇൻഫിനിറ്റ് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 10% ഡിസ്ക്കൗണ്ടും ഉണ്ടായിരിക്കും. ഡിസംബർ 13ന് ആർട്ടിസ്റ്റ് ഫാൻ പ്രീസെയിലും 14ന് ജനറൽ ടിക്കറ്റുകളും ലഭ്യമാകും.
10 ഭാഗ്യശാലി കൊടക് സോളിറ്റയർ കാർഡ് ഉപഭോക്താക്കൾക്ക് ശ്രേയാ ഘോഷാലുമായി മീറ്റ് ആൻഡ് ഗ്രീറ്റ് അവസരവും ലഭിക്കും.
ലതാ ദിദിയോടുള്ള തന്റെ ആഴത്തിലുള്ള ആദരവും സ്നേഹവും പങ്കുവെച്ച് ശ്രേയാ ഘോഷാൽ ഈ സംഗീത നിശയെ 'ഒരു ജീവിതകാലത്തെ അനുഭവം' എന്ന് വിശേഷിപ്പിച്ചു. രാജ്യത്തെ ആരാധകരും പ്രമുഖരുമായി അവരുടെ വീഡിയോ സന്ദേശങ്ങൾ വഴിയായി പങ്കുചേരാൻ ഒരുക്കുന്ന ഈ പരിപാടി ലതാ മങ്കേഷ്കറിന്റെ സംഗീത പാരമ്പര്യത്തിന്റെ ആത്മീയ ആഘോഷമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.