- Trending Now:
കൊച്ചി: റോഡ് നിർമാണത്തിനായി മഹീന്ദ്ര രൂപകൽപ്പന ചെയ്ത പുതിയ മിനി കംപാക്ടറായ മഹീന്ദ്ര കോംപാക്സ് പുറത്തിറക്കി. ബെംഗളൂരൂവിലെ ബിഇഐസിയിൽ സി.ഐ.ഐ. സംഘടിപ്പിച്ച എക്സ്കോൺ എക്സിബിഷനിലാണ് മഹീന്ദ്രയുടെ കൺസ്ട്രക്ഷൻ ഇക്വിപ്മെന്റ് ബിസിനസ് (എംസിഇ) രൂപകൽപ്പന ചെയ്ത മഹീന്ദ്ര കോംപാക്സ് പുറത്തിറക്കിയത്. വിവിധ ശ്രേണികളിലായി അത്യാധുനിക സവിശേഷതകളും കൂടുതൽ സൗകര്യങ്ങളും ഉയർന്ന ഉൽപ്പാദനക്ഷമതയുമുളള എംസിഇ, സിഇവി- വി നിരയിലെ പുതുതലമുറ യന്ത്രങ്ങളും ഇതിനൊപ്പം പ്രദർശിപ്പിച്ചു.
വിപണിയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയ മഹീന്ദ്ര റോഡ്മാസ്റ്റർ മോട്ടോർ ഗ്രേഡർ, മഹീന്ദ്ര എർത്ത്മാസ്റ്റർ ബാക്ക്ഹോ ലോഡർ തുടങ്ങിയവ ഉൾപ്പെടുന്ന യന്ത്രങ്ങളിലൂടെ മഹീന്ദ്രയുടെ കൺസ്ട്രക്ഷൻ എക്വിപ്മെന്റ് വിഭാഗം വിപണയിൽ ശക്തമായ സാന്നിധ്യമാണ്. ഉയർന്ന പവറും പ്രകടനക്ഷമതയും കുറഞ്ഞ ചിലവിൽ നൽകുന്ന റോഡ്മാസ്റ്ററിന് നിലവിൽ 18% വിപണി വിഹിതമാണുള്ളത്. എന്നാൽ എർത്ത്മാസ്റ്റർ കൂടുതൽ ടോർക്ക്, പുതിയ സവിശേഷതകൾ, ഉയർന്ന ഇന്ധനക്ഷമത എന്നിവയിലൂടെ ഓപ്പറേറ്റർമാരുടെ ഉൽപ്പാദനക്ഷമതയും വരുമാനവും വർധിപ്പിക്കുന്നു.
എംസിഇ യന്ത്രങ്ങൾക്ക് 136ലധികം ടച്ച്പോയിന്റുകൾ ഉൾപ്പെടുന്ന വലിയ സർവീസ്, സ്പെയർ പാർട്ട്സ് ശൃംഘയാണുള്ളത്. 51ലധികം 3എസ് ഡീലർഷിപ്പുകൾ, 16 സാത്തി പ്ലസ് അംഗീകൃത സർവീസ് സെന്ററുകൾ, 19ലധികം സാത്തി പ്ലസ് സെയിൽസ് ഔട്ട്ലെറ്റുകൾ, 50ലധികം സ്പെയർ പാർട്സ് ഔട്ട്ലെറ്റുകളാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.