Sections

എക്സ്‌ക്കോൺ 2025ൽ നൂതന മൊബിലിറ്റി പരിഹാരങ്ങളുമായി ടാറ്റ മോട്ടോഴ്സ്

Wednesday, Dec 10, 2025
Reported By Admin
Tata Motors Unveils Heavy-Duty Lineup at EXCON 2025

കൊച്ചി: രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെയും നിർമ്മാണ മേഖലയെയും പിന്തുണയ്ക്കുന്നതിനായി വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ദക്ഷിണേഷ്യയിലെ പ്രമുഖ നിർമ്മാണ ഉപകരണ പ്രദർശനമായ എക്സ്ക്കോൺ 2025ൽ വിപുലമായ ഉൽപ്പന്ന നിര അവതരിപ്പിച്ചു.

'പ്രൊഡക്ടിവിറ്റി അൺലീഷ്ഡ്'(ഉൽപ്പാദനക്ഷമതയുടെ അഴിച്ചുവിടൽ) എന്ന പ്രമേയത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, പ്രവർത്തന കാര്യക്ഷമതയും ഫൽറ്റ് ലാഭക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഹെവിഡ്യൂട്ടി, ഫ്യൂച്ചർറെഡി വാഹനങ്ങൾ കമ്പനി അവതരിപ്പിക്കുന്നു.

ടാറ്റ മോട്ടോഴ്സിന്റെ പ്രൈമ 3540. കെ ഓട്ടോഷിഫ്റ്റ് ആണ് ഇവയിൽ മുൻനിരയിലുള്ളത്. ആഴത്തിലുള്ള ഖനന ഉപയോഗങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഏറ്റവും കരുത്തുറ്റ ടിപ്പറാണ് ഇത്. അതോടൊപ്പം തന്നെ നിൽക്കുന്നു പൂർണ്ണമായും ഇലക്ട്രിക് ആയ പ്രൈമ ഇ.28 കെയും ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി ഫിറ്റഡ് സിഎൻജി ടിപ്പർ ആയ സിഗ്ന 2820.ടികെ സിഎൻജിയും. വ്യാവസായിക എഞ്ചിനുകൾ, ആക്സിലുകൾ, ജെൻസെറ്റുകൾ എന്നിവയുൾപ്പെടെയുള്ള അഗ്രിഗേറ്റുകളുടെ സമഗ്രമായ പ്രദർശനം ഇവയെ പൂരകമാക്കുന്നു എന്ന് മാത്രമല്ല ടാറ്റ മോട്ടോഴ്സിന്റെ നവീകരണത്തിനും സുസ്ഥിരതയ്ക്കുമുള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഇന്ത്യയുടെ വളരുന്ന നിർമ്മാണ, ഖനന മേഖലയെ പിന്തുണയ്ക്കുന്നതിനായി തങ്ങൾ കൊണ്ടുവരുന്ന എഞ്ചിനീയറിംഗ് പുരോഗതികളും ഉപഭോക്തൃ കേന്ദ്രീകൃത പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതിന് ടാറ്റ മോട്ടോഴ്സിന് എക്സ്ക്കോൺ ഒരു നിർണായക വേദിയായി തുടരുന്നു. വൈദ്യുതിയിലോ ഉൽപ്പാദനക്ഷമതയിലോ വിട്ടുവീഴ്ച ചെയ്യാതെ സീറോഎമിഷൻ പ്രകടനം നൽകാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന തങ്ങളുടെ ആദ്യത്തെ പൂർണ്ണ ഇലക്ട്രിക് ടിപ്പർ, പ്രൈമ ഇ.28കെ പുറത്തിറക്കുന്നതിലും ഞങ്ങൾ സന്തുഷ്ടരാണെന്ന് ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ്, ട്രക്ക്സ്, വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ രാജേഷ് കൗൾ പറഞ്ഞു.

നിർമ്മാണ, അടിസ്ഥാന സൗകര്യ വിഭാഗങ്ങളിൽ തടസമില്ലാത്ത പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന കരുത്തുറ്റതും വിശ്വസനീയവും ഉപഭോക്തൃ കേന്ദ്രീകൃതമായ പരിഹാരങ്ങൾ നൽകുന്നതിനുള്ള ടാറ്റ മോട്ടോഴ്സിന്റെ പ്രതിബദ്ധതയാണ് എക്സ്ക്കോൺ 2025ലെ തങ്ങളുടെ അഗ്രഗേറ്റ് ഓഫറുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് അഗ്രിഗേറ്റ്സ് ഉൽപ്പന്ന നിര വെളിപ്പെടുത്തിക്കൊണ്ട് ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് സ്പെയേഴ്സ് ആൻഡ് നോൺവെഹിക്കിൾ ബിസിനസ് മേധാവി വിക്രം അഗർവാൾ പറഞ്ഞു.
ടാറ്റ പ്രൈമ 3540.കെ ഓട്ടോഷിഫ്റ്റ്, പ്രൈമ ഇ.28കെ, സിഗ്ന 2820.ടികെ സിഎൻജി, സിഗ്ന 4832.ടികെ, പ്രൈമ 3532.ടികെ, പ്രൈമ ഇ.55എസ് എന്നിവയും അഗ്രിഗേറ്റ് ജെൻസെറ്റുകളുടെ വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സ് ജെൻസെറ്റുകൾ, ടാറ്റ മോട്ടോഴ്സ് വ്യാവസായിക എഞ്ചിനുകൾ, ടാറ്റ മോട്ടോഴ്സ് ലൈവ് ആക്സിലുകൾ, ടാറ്റ മോട്ടോഴ്സ് ട്രെയിലർ ആക്സിലുകളും ഘടകങ്ങളും തുടങ്ങിയവയുമാണ് ടാറ്റ മോട്ടോഴ്സ് പ്രദർശിപ്പിക്കുന്ന വാണിജ്യ വാഹനങ്ങൾ.

ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹനങ്ങൾക്ക്, സമ്പൂർണ സേവ 2.0 എന്ന പദ്ധതിയുടെ കീഴിൽ, ഉപഭോക്താക്കളുടെ പ്രവർത്തന സമയം പരമാവധി വർദ്ധിപ്പിക്കാനും കാര്യക്ഷമത ഉയർത്താനും സഹായിക്കുന്ന ലൈഫ്സൈക്കിൾ മാനേജ്മെന്റ് നൽകുന്ന, മൂല്യവർദ്ധിത സേവനങ്ങളുടെ ശക്തമായ സമാഹാരം ലഭ്യമാണ്. ഇന്ത്യയിലെ ഏറ്റവും വ്യാപകമായ സർവീസ് നെറ്റ്വർക്കിലൂടെയുള്ള 24 മണിക്കൂർ സഹായവും നൽകുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.