Sections

4-വീൽ ഡ്രൈവ് ട്രാക്ടറുകൾക്കായുള്ള ഉയർന്ന ഡിമാൻഡ് നേരിടാൻ തയ്യാറെടുത്ത് മഹീന്ദ്ര

Wednesday, Dec 17, 2025
Reported By Admin
Mahindra Tractors Gears Up to Meet Rising Demand for 4WD Tractors in India

കൊച്ചി: ഇന്ത്യയിലെ നമ്പർ വൺ ട്രാക്ടർ ബ്രാൻഡായ മഹീന്ദ്ര ട്രാക്ടേഴ്സ് കമ്പനിയുടെ 4-വീൽ ഡ്രൈവ് (4ഡബ്ല്യുഡി) ട്രാക്ടറുകൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ഒരുങ്ങുന്നു. തെലങ്കാന, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കാർഷിക-ചരക്ക് നീക്കവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കൂടുതൽ ശക്തിയും ഉൽപ്പാദനക്ഷമതയും ലഭ്യമാക്കുന്നതിനായി കർഷകർ 4ഡബ്ല്യുഡി ട്രാക്ടറുകൾ തിരഞ്ഞെടുക്കുകയാണ്.

മികച്ച പ്രവർത്തന നിയന്ത്രണം, വേഗത്തിലുള്ള തിരിയൽ, 2-3 ടൺ വരെ ഭാരമുള്ള ജോലികൾ ചെയ്യാനുള്ള കഴിവ്, ഓപ്പറേറ്ററുടെ ജോലി കുറയ്ക്കൽ എന്നിവ ഉറപ്പാക്കുന്നതാണ് മഹീന്ദ്ര 4-വീൽ ഡ്രൈവ് ട്രാക്ടറുകൾ. സർക്കാർ സബ്സിഡികളും 4-വീൽ ഡ്രൈവ് മോഡലുകളിലേക്ക് മാറാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

20 എച്ച്പി മുതൽ 70 എച്ച്പി വരെയുള്ള ശ്രേണിയിൽ അർജുൻ, നോവോ, യുവോടെക്+, ജീവോ, ഓജ തുടങ്ങിയ ജനപ്രിയ ട്രാക്ടർ സീരീസുകളിൽ മഹീന്ദ്ര 4-വീൽ ഡ്രൈവ് ട്രാക്ടറുകൾ ലഭ്യമാണ്. കൃഷിയിലും ചരക്ക് നീക്കത്തിലും സമാനതകളില്ലാത്ത ഈടും പ്രകടനവും ഉറപ്പാക്കുന്നതാണ് ഈ ട്രാക്ടറുകൾ.

രാജ്യത്തെ കൃഷിയിടങ്ങൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്ത് ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഈ ട്രാക്ടറുകൾക്ക് ശക്തമായ ആക്സിലുകൾ, വലിയ ടയറുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയുണ്ട്.

എഞ്ചിൻ പവർ നാല് ചക്രങ്ങളിലേക്കും കൈമാറുന്നതിനാൽ, ഈർപ്പമുള്ളതും കുത്തനെയുള്ളതുമായ ഭൂപ്രദേശങ്ങളിലും മികച്ച ട്രാക്ഷൻ (ഗ്രിപ്പ്)ലഭിക്കുന്നു. ലോകോത്തര എഞ്ചിൻ സാങ്കേതികവിദ്യ, മികച്ച ഇന്ധനക്ഷമത, ടയറുകളുടെ തേയ്മാനം കുറയ്ക്കൽ എന്നിവയിലൂടെ ഏറ്റവും കുറഞ്ഞ പരിപാലനച്ചെലവും മഹീന്ദ്ര 4-വീൽ ഡ്രൈവ് ട്രാക്ടറുകൾ ഉറപ്പാക്കുന്നു.

മഹീന്ദ്രയുടെ വിപുലമായ ഡീലർ ശൃംഖലയിലൂടെ എളുപ്പത്തിലുള്ള ഫൈനാൻസിങ് ഓപ്ഷനുകൾ വഴി ഉപഭോക്താക്കൾക്ക് 4-വീൽ ഡ്രൈവ് ട്രാക്ടറുകൾ വാങ്ങാനാവും. വിൽപന, സർവീസ്, സ്പെയറുകൾ എന്നിവയ്ക്കായി വിപുലമായ ശൃംഖലയും ആഴ്ച്ചയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറും (1800 2100 700) മഹീന്ദ്ര ഉറപ്പാക്കുന്നു.

ഗുണനിലവാരത്തിന് ഡെമിങ് അവാർഡും ജാപ്പനീസ് ക്വാളിറ്റി മെഡലും ലഭിച്ച ഏക ട്രാക്ടർ നിർമാതാക്കളാണ് മഹീന്ദ്ര ട്രാക്ടേഴ്സ്. 2024 മാർച്ചിൽ ആഗോളതലത്തിൽ 4 ദശലക്ഷം ട്രാക്ടറുകൾ വിറ്റഴിച്ച ആദ്യത്തെ ഇന്ത്യൻ കമ്പനിയെന്ന നേട്ടവും മഹീന്ദ്ര ട്രാക്ടേഴ്സ് അടുത്തിടെ സ്വന്തമാക്കിയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.